രാഹുലും പ്രിയങ്കയും ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു.വിങ്ങിപ്പൊട്ടി കരഞ്ഞ് അമ്മ!, മുറുകെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് പ്രിയങ്ക.

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സന്ദര്‍ശിച്ചു. രാത്രി ഏഴരയോടെയാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് സംഘം ഹത്രാസില്‍ എത്തിയത്.ഇരയുടെ കുടുംബത്തെ രാഹുൽ ഗാന്ധിയും പ്രയങ്കാ ഗാന്ധിയും സന്ദർശിച്ചു. മകളെ അവസാനമായി ഒരുനോക്കുപോലും കാണാൻ കഴിയാത, മരണാനന്തര കർമങ്ങൾ പോലും ചെയ്യാതെ അവളെ യാത്രയാക്കേണ്ടി വന്ന ആ അമ്മ, പ്രിയങ്ക ഗാന്ധിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. അമ്മയെ ചേർത്ത് പിടിച്ച് പ്രിയങ്കയും. ഹത്രസിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലെത്തിയ രാഹുലും പ്രിയങ്കയും സാക്ഷ്യം വഹിക്കേണ്ടി വന്നത് കണ്ണീരോടെ കഴിയുന്ന ബന്ധുക്കളെയാണ്. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ പ്രിയങ്കയും അവരെ ചേർത്തുപിടിച്ച് കരഞ്ഞു.

സംസ്ഥാന സർക്കാർ കുടുംബത്തെ സംരക്ഷിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.ബലാത്സംഗം, കൊലപാതകം എന്നിവ കൂടാതെ അർദ്ധരാത്രി യുവതിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അഭാവത്തിൽ പൊലീസ് സംസ്ക്കരിച്ചതിനെ കുറിച്ചും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, രാജ്യസഭാ പ്രതിപക്ഷ നേതാവ് മുകുള്‍ വാസ്‌നിക്, ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുലിനും പ്രിയങ്കയ്ക്കും മുന്നിൽ ആ കുടുംബം തങ്ങൾ നേരിട്ട ക്രൂരത വിവരിച്ചു. പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് കോണ്‍ഗ്രസ് നേതാക്കൾക്കൊപ്പമാണ് രാഹുലും പ്രിയങ്കയും ഹത്രസിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. കുടുംബത്തെ കാണുന്ന ആദ്യ പ്രതിപക്ഷ സംഘമാണിത്. ഹത്രസില്‍ വന്‍ പൊലീസ് സംഘത്തെയാണ് യുപി സര്‍ക്കാര്‍ വിന്യസിച്ചിരിക്കുന്നത്.പ്രിയങ്ക ഗാന്ധി ഓടിച്ച വാഹനത്തിൽ രാഹുൽ ഗാന്ധിയും പിന്നാലെ എംപിമാരും ശനിയാഴ്ച ഉച്ചക്ക് 2 മണിക്കാണ് ഹത്രസിലേക്ക് പുറപ്പെട്ടത്. എന്നാൽ യുപി അതിർത്തിയിൽ വൻ പൊലീസ് സന്നാഹം സംഘത്തെ തടഞ്ഞു. എന്ത് പ്രശ്നം വന്നാലും പിന്നോട്ടില്ലെന്ന നിലപടിൽ തന്നെയായിരുന്നു രാഹുലും പ്രിയങ്കയും. ഇതിനിടയിൽ നിരവധി പ്രവർത്തകർ നേതാക്കൾക്ക് അഭിവാദ്യം അർപ്പിച്ചു സംഘടിച്ചെത്തി.

ഇത് രണ്ടാം തവണയാണ് രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയത്. നേരത്തെ യു.പി പോലീസ് രാഹുലിനെ തടയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ഇന്നും രാഹുലിനെയും പ്രിയങ്കയെയും തടയാന്‍ യു.പി പോലീസ് ശ്രമിച്ചിരുന്നു. നോയിഡ-ഡല്‍ഹി അതിര്‍ത്തിയിലാണ് പോലീസ് കോണ്‍രഗസ് നേതാക്കശെ തടഞ്ഞത്. എന്നാല്‍ പിന്നീട് അഞ്ച് പേര്‍ക്ക് സന്ദര്‍ശനാനുമതി നല്‍കാമെന്ന് പോലീസ് അറിയിച്ചു. മാധ്യമങ്ങളോട് സംസാരിക്കരുതെന്നത് അടക്കമുള്ള നിബന്ധനകളോടെയാണ് സന്ദര്‍ശനാനുമതി നല്‍കിയത്.

ഈ മാസം ആദ്യമാണ് ദളിത് പെണ്‍കുട്ടി ക്രൂരമായി പീഡനത്തിനിരയായത്. സവര്‍ണ സമുദായക്കാരായ നാല് യുവാക്കളാണ് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ശേഷം പെണ്‍കുട്ടിയുടെ കഴുത്തൊടിക്കുകയും കയ്യും കാലും ഒടിക്കുകയും നാവ് മുറിക്കുകയും ചെയ്തു. ക്രൂര പീഡനത്തെ തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളാവുകയും ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടുകാരുടെ അനുവാദമില്ലാതെ പുലര്‍ച്ചെ രണ്ടരയോടെയാണ് പോലീസ് മൃതദേഹം സംസ്‌കരിച്ചത് വിവാദമായിരുന്നു. ഹൈന്ദവ ആചാര പ്രകാരമുള്ള മരണാനന്തര ചടങ്ങുകള്‍ ചെയ്യാനുള്ള അനുമതി പോലും പോലീസ് നല്‍കിയില്ല. കുടുംബാംഗങ്ങളെ പോലീസ് പൂട്ടിയിടുകയായിരുന്നുന്നെന്നും ബന്ധുക്കള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Top