തീയറ്ററില്‍ നിന്നും ദ്രാവിഡ് ഫീല്‍ഡ് ഔട്ട്; ഇനി കഷ്ടമെന്ന് പറയേണ്ട…

തിരുവനന്തപുരം: സിനിമ കാണാന്‍ വന്നിരിക്കുമ്പോള്‍ ദ്രാവിഡിന്റെ പരസ്യം കാണേണ്ടി വന്നത് എന്ത് കഷ്ടമാണ്??? കുറച്ച് നാളുകളായി സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഏറ്റുവാങ്ങിയ പരസ്യം രാഹുല്‍ ദ്രാവിഡിന്റെയാണ്. സിനിമ ആരംഭിക്കുന്നതിന് മുമ്പായി പ്രദര്‍ശിപ്പിച്ചിരുന്ന ഈ പുകയില ഉപയോഗ ബോധവത്കരണ പരസ്യം അടുത്ത മാസം മുതല്‍ ഇല്ല.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് ഈ നടപടി. ഇതിനു പകരം ഡിസംബര്‍ ഒന്നു മുതല്‍ പുതിയ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘പുകയില നിങ്ങള്‍ക്കുണ്ടാക്കുന്ന ദൂഷ്യങ്ങള്‍’, ‘സുനിത’ എന്നീ പരസ്യങ്ങളാവും ദ്രാവിഡിന്റെ വന്‍മതില്‍ പരസ്യത്തിന് പകരം തിയേറ്ററുകളില്‍ എത്തുക. ഏറെ പ്രസിദ്ധമായ ‘ശ്വാസകോശം സ്പോഞ്ചു പോലെയാണ്’ എന്ന പരസ്യത്തിന് പകരമായാണ് ദ്രാവിഡിന്റെ പരസ്യം തിയേറ്ററുകളില്‍ ഇടം പിടിച്ചത്. 2012ലെ പുകയില പ്രചാരണ വിരുദ്ധ നിയമ ഭേദഗതി പ്രകാരമാണ് ഇത്തരം പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top