ദേശീയ ക്രിക്കറ്റ് അക്കാദമിയെ പ്രഫഷണലാക്കാനൊരുങ്ങി ദ്രാവിഡ്-ഗാംഗുലീ കൂട്ടായ്മ.

മുംബൈ: ദേശീയ ക്രിക്കറ്റ് അക്കാദമിയെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതിയുമായി രാഹുല്‍ ദ്രാവിഡും ഗാംഗുലിയും തീരുമാനിച്ചു.ഇന്ത്യന്‍ ക്രിക്കറ്റിനായി ഏറ്റവും മികച്ച താരങ്ങളെ വാര്‍ത്തെടുക്കുന്നതാണ് ക്രിക്കറ്റ് അക്കാദമി.സ്‌പെഷ്യലിസ്റ്റ് ബൗളിംഗ് പരിശീലകനും പ്രത്യേക മെഡിക്കല്‍ സംഘവും ഡാറ്റാ അനലിസ്റ്റ്് സേവനവും ലഭ്യമാക്കാനാണ് ആദ്യ തീരുമാനം. ഇതിനായി ലണ്ടനിലെ ഫോര്‍ട്ടിസ് ക്ലിനിക്കിനെ മെഡിക്കല്‍ പാനലില്‍ ഉള്‍പ്പെടുത്തും. കായികതാരങ്ങളുടെ ശാരീരിക ക്ഷമത ഉറപ്പുവരുത്താന്‍ ന്യൂട്രീഷ്യന്റെ സേവനവും ഉറപ്പുവരുത്തും.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. 

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരിശീലനത്തിനായി ബൗളിംഗ് പരിശീലകന്റെ സേവനം സ്ഥിരമാക്കാനാണ് തീരുമാനം. ഒപ്പം അക്കാദമിയെ പരിചയ്‌പെടുത്താനും സേവനങ്ങളും വാര്‍ത്തകളും എത്തിക്കാന്‍ സമൂഹമാധ്യമസംവിധാനം ഉറപ്പുവരുത്തും. കഴിഞ്ഞ മാസം 26ന് ബിസിസിഐ ആസ്ഥാനത്ത് നടന്ന ദ്രാവിഡ് -ഗാംഗുലി കൂട്ടുകെട്ടാണ് അക്കാദമി വികസനകാര്യങ്ങളില്‍ തീരുമാനമെടുത്തത്.കഴിഞ്ഞമാസം 26ന് മുംബൈയില്‍ ബിസിസിഐ ആസ്ഥാനത്ത് ഗാംഗുലിയും ദ്രാവിഡും തമ്മിലുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് നടപടികള്‍.

പരിക്കേറ്റ താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നതിന് മുമ്പ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തി കായികക്ഷമത തെളിയിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇത്തരത്തില്‍ പരിശീലനം നടത്തുന്ന താരങ്ങള്‍ വീണ്ടും പരിക്കിന്റെ പിടിയിലാവുന്നത് അക്കാദമിക്കെതിരെ താരങ്ങള്‍ തിരിയുന്നതിന് കാരണമായിരുന്നു.

പരിക്കേറ്റ ജസ്പ്രീത് ബുമ്ര ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നതിന് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകാന്‍ വിസമ്മതിച്ചതും വിവാദമായിരുന്നു. അക്കാദമിയില്‍ കായികക്ഷമത തെളിയിച്ച് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ഭുവനേശ്വര്‍ കുമാറിന് രണ്ട് മത്സരം കളിച്ചപ്പോഴേക്കും വീണ്ടും പരിക്കിന്റെ പിടിയിലായതും അക്കാദമിയിലെ സൗകര്യങ്ങളെക്കുറിച്ച് ആരോപണങ്ങള്‍ക്ക് കാരണമായി.

Top