
തിരുവനന്തപുരം: എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ പോരാടാന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ക്ഷണിച്ച് രാഹുല്‍ ഈശ്വര്‍. കുമ്മനം രാജശേഖരന് ഇന്ന് കേരളത്തിലുണ്ടായിരുന്നെങ്കില്‍ ശബരിമലയ്ക്ക് വേണ്ടി പോരാടാന്‍ അദ്ദേഹം മുന്നില്‍ ഉണ്ടാകുമായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കേരളത്തിലേക്ക് തിരിച്ചുവരണമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.
ഇനിയുള്ള 14 ദിവസം വിലപ്പെട്ടതാണെന്നും പുന:പരിശോധന ഹര്‍ജിയുമായി മുന്നോട്ട് പോകുന്നുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. ജെല്ലിക്കെട്ട് രീതിയിലുള്ള ഒരു ഓര്‍ഡിനന്‍സ് വേണമെന്നും ഇതിന് വേണ്ടി കോണ്‍ഗ്രസും ബി.ജെ.പിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരുമിച്ച് നില്‍ക്കണം. ദൈവത്തെ ഓര്‍ത്ത് ഇതില്‍ ആരും രാഷ്ട്രീയം കളിക്കരുത്. എല്ലാ രാഷ്ട്രീയ കക്ഷികളും
തമിഴ് ജെല്ലിക്കെട്ടിനു ഒന്നിച്ചു വന്നതുപോലെ അയ്യപ്പ ജെല്ലിക്കെട്ടിനു വേണ്ടി ഒന്നിക്കണം- രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എനിക്കറിയാവുന്ന കുമ്മനം രാജശേഖരന് ചേട്ടന് മരിച്ചു പോയി – (2 Points, 30 Seconds)
** ഇല്ലെങ്കില്‍ ഇപ്പോള്‍ ശബരിമലക്ക് വേണ്ടി പോരാടാന്‍ മുന്നില്‍ ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിനോടുള്ള ആദരവും സ്നേഹവും കൊണ്ടാണ് ഇതു പറയുന്നത്. മിസോറം Governor സ്ഥാനം രാജി വച്ച് തിരിച്ചു വരണം കുമ്മനം ചേട്ടാ
** ഇനി 14 ദിവസം — ഓരോ മിനിറ്റും വിലപ്പെട്ടതാണ്. ജെല്ലിക്കെട്ട് മാതൃകയില്‍ ഒരു Ordinance വേണം
** ഞാന്‍ കാല് പിടിച്ചു പറയാം – ദൈവത്തെ ഓര്‍ത്തു രാഷ്ട്രീയം കളിക്കരുത്. CPM vs BJP ആക്കരുത്
1) ഇനി 14 ദിവസം.. ഒരു വശത്തു Review / Reference Petition ശക്തമായി മുന്നോട്ടു പോകുന്നുണ്ട്. മറു കയ്യില്‍ ‘Jallikattu Model Ordinance’ നു വേണ്ടി നമ്മള് ശ്രമിക്കണം. Congress, BJP, Communist ഒരുമിച്ചു സഹകരിച്ചാല്‍ അത് നടക്കു. എല്ലാ രാഷ്ട്രീയ കക്ഷികളും
തമിഴ് ജെല്ലിക്കെട്ടിനു ഒന്നിച്ചു വന്നതുപോലെ അയ്യപ്പ ജെല്ലിക്കെട്ടിനു വേണ്ടി ഒന്നിക്കണം
2) നമ്മള് ഈ മഹാ പ്രാര്‍ത്ഥന പ്രക്ഷോഭത്തില്‍ വര്‍ഗ്ഗീയതയോ, രാഷ്ട്രീയമോ കലര്‍ത്തരുത്. ഈ മഹാ യുദ്ധം എല്ലാ Temples , Churches , Mosaues വേണ്ടിയുള്ളതാണ്.
Swamy Saranam