കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പിന്തുണയോടെ ടിഡിപി അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ബിജെപി അംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് പ്രസംഗം പല തവണ തടസപ്പെട്ടു. ഒരു ബഹളം കാരണം സഭ നിര്‍ത്തിവച്ച ശേഷം പ്രസംഗം രാഹുല്‍ വീണ്ടും തുടങ്ങിയപ്പോള്‍ ബിജെപി അംഗങ്ങള്‍ ബഹളം വച്ചു. അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിലൂടെ ദേശീയ തലത്തില്‍ അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പിന് ബിജെപിക്കതിരെ പ്രചാരണത്തിന് തുടക്കം കുറിക്കുയാണ് പ്രധാനമായും പ്രതിപക്ഷ കക്ഷികള്‍ ലക്ഷ്യമിട്ടിരുന്നത്.
അത് നടപ്പാക്കുന്ന രീതിയിലായിരുന്നു രാഹുലിന്റെ പ്രസംഗം. പ്രധാനമന്ത്രി പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചു. വാഗ്ദാനം ചെയ്ത 2 കോടി തൊഴിലവസരങ്ങള്‍ എവിടെ? ജനങ്ങള്‍ക്ക് നല്‍കുമെന്ന് പറഞ്ഞ് 15 ലക്ഷം എവിടെയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ജിഎസ്ടി രാജ്യത്തെ ചെറുകിട വ്യാപാരികളെ തകർത്തു. വിദേശത്തുപോയി ധനികരായ വ്യവസായികളോടു സംസാരിക്കാൻ മാത്രമേ പ്രധാനമന്ത്രിക്കു താൽപ്പര്യമുള്ളൂ. ഒരിക്കൽപ്പോലും ചെറുകിട വ്യവസായികളോട് സംസാരിക്കാൻ മോദി താൽപ്പര്യപ്പെട്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ യുവാക്കൾ മോദിയെ വിശ്വസിച്ചിരുന്നു. ഓരോ പ്രസംഗത്തിലും മോദി പറഞ്ഞു, രണ്ടു കോടി യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന്.
എന്നാൽ നാലു ലക്ഷം പേർക്കു മാത്രമേ തൊഴിൽ ലഭിച്ചുള്ളൂ. ചൈനയുടെ കാര്യമെടുത്താൽ 24 മണിക്കൂറിനുള്ളിൽ 50,000 ജോലികളാണ് നൽകിയത്. എന്നാൽ മോദിസർക്കാർ നൽകിയതോ 24 മണിക്കൂറിൽ 400 ജോലികൾ മാത്രം. തൊഴിലില്ലായ്മ ഏഴുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴെന്നും രാഹുൽ കൂട്ടിച്ചേർത്തു. കേന്ദ്ര സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കഴിഞ്ഞ നാല് വര്‍ഷമായുള്ള മോദിയുടെ പാളിച്ചകളെ എണ്ണിയെണ്ണി വിമര്‍ശിച്ചാണ് രാഹുല്‍ പ്രസംഗം നടത്തിയത്.
നരേന്ദ്ര മോദി സത്യസന്ധനല്ലെന്നും രാജ്യത്തെ ദളിതരെയും യുവാക്കളെയും സ്ത്രീകളെയും വഞ്ചിച്ചുവെന്ന് പറഞ്ഞ രാഹുല്‍ റാഫേല്‍ വിമാന ഇടപാടില്‍ സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് കള്ളത്തരം കൊണ്ടെന്നും തുറന്നടിച്ചു.
റാഫേല്‍ ഇടപാട് 4500 കോടി രൂപയുടെ അഴിമതിയാണ്.രാജ്യസുരക്ഷയില്‍ മോദി വിട്ടു വീഴ്ച്ച ചെയ്തു. പ്രതിരോധ മന്ത്രിയും പ്രധാനമന്ത്രിയും രാജ്യത്തെ വഞ്ചിച്ചു. പ്രധാനമന്ത്രി നല്‍കിയത് പൊള്ളായ വാഗ്ദാനങ്ങള്‍ മാത്രം.മോദിക്കും അമിത് ഷായും അധികാരമില്ലാതെ നിലനില്‍ക്കാന്‍ സാധിക്കുകയില്ല. കോണ്‍ഗ്രസ് എന്താണെന്ന് തന്നെ മനസിലാക്കാന്‍ സഹായിച്ചത് ബിജെപിക്കാരാണ്. മോദിക്ക് ചൈനയുടെ താത്പര്യമാണ് പ്രധാനം.
വന്‍കിട വ്യവസായികളുമായി പ്രധാനമന്ത്രിക്ക് ബന്ധമുണ്ടെന്നും പൊള്ളവാക്കുകളാണ് അദ്ദേഹത്തിന്റെ പ്രധാന ആയുധമെന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു. അധികാരത്തിലേറുന്നതിന് മുമ്പ് പ്രഖ്യാപിച്ച രണ്ട് കോടി തൊഴിലവസരങ്ങള്‍ എവിടെയെന്ന് ചോദിച്ച രാഹുല്‍ ജനങ്ങളുടെ അക്കൗണ്ടിലേക്ക് വരുമെന്ന് പറഞ്ഞ 15 ലക്ഷം എവിടെയെന്നും ചോദിച്ചു.
മോദി ഭരണത്തിന് കീഴില്‍ ആകെ ഗുണമുണ്ടായത് കോട്ടിട്ട വ്യവസായികള്‍ക്കും അമിത്ഷായുടെ മകനും മാത്രം. പാവപ്പെട്ട കര്‍ഷകരെ പറ്റിക്കുകയും അവരെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്തു. കര്‍ഷകരുടെ കടം എഴുതിതള്ളാന്‍ തയാറാകാത്ത മോദി രണ്ടര ലക്ഷം കോടിയോളം കോര്‍പ്പറേറ്റ് കടം എഴുതിതള്ളി. പാര്‍ട്ടി അധ്യക്ഷന്റെ മകന്‍ കോടികളുടെ തട്ടിപ്പ് നടത്തിയപ്പോള്‍ പ്രധാനമന്ത്രി കണ്ണടച്ചു.
ചില കമ്പനികളുടെ താല്‍പ്പര്യത്തിന് അനുസരിച്ച് ലോകത്ത് എല്ലായിടത്തും ഇന്ധന വില കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ മാത്രം വര്‍ധിച്ചു. മോദിയുടെ പ്രധാന ആയുധം പൊള്ളായ വാഗ്ദാനങ്ങള്‍ മാത്രമാണ്. അധികാരമില്ലാത്ത നിലനില്‍ക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് എതിര്‍ശബ്ദങ്ങളെ മോദി സര്‍ക്കാര്‍ ഭയക്കുന്നത്. റാഫേല്‍ ഇടപാടിലെ രഹസ്യ കരാര്‍ ഉണ്ടെന്ന് വാദം തെറ്റാണ്. ഫ്രഞ്ച് പ്രസിഡന്റ് തന്നോട് ഇതുമായി ബന്ധപ്പെട്ട് രഹസ്യ ഉടബടിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മറുപടി പറയണം. പ്രധാനമന്ത്രിയെ താന്‍ വിമര്‍ശിക്കുമ്പോള്‍ ബിജെപിയുടെ സഖ്യകക്ഷികള്‍ പോലും അത് ആസ്വദിക്കുന്നു. അധികാരം നഷ്ടമായാല്‍ പല നടപടികളും നേരിടേണ്ടി വരുമെന്ന ഭീതി ബിജെപി സര്‍ക്കാരിനെ വേട്ടയാടുന്നതായി അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.