രാഹുല്‍ ഗാന്ധി കേരളത്തിൽ ; ചെങ്ങന്നൂരിലെത്തി പ്രളയബാധിതരെ കണ്ടു. നാളെ വയനാട്ടിൽ

തിരുവനന്തപുരം:കേരളത്തിന്റെ ദുഃഖത്തിൽ പങ്കുചേരാനും പ്രളയബാധിതരെ ഗാന്ധി കേരളത്തിൽ എത്തി.  ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെ തിരുവനന്തപുരത്ത് എത്തിയ രാഹുല്‍ ഇന്നും നാളെയും കേരളത്തിലുണ്ടാവും.രാവിലെ എട്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഹുൽ അവിടെനിന്ന് ഹെലിക്കോപ്റ്റർ മാർഗമാണ് ചെങ്ങന്നൂരെത്തിയത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ ദുരിതാശ്വാസ ക്യാംപിലാണ് അദ്ദേഹം ആദ്യമെത്തിയത്. ഇവിടെ ഇപ്പോൾ ഇരുന്നൂറോളം ആളുകളുണ്ട്. ബാക്കിയുള്ളവർ വീട് വൃത്തിയാക്കാനും മറ്റുമായി പോയി. ക്യാംപിലുള്ളവരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും രാഹുൽ കേട്ടു. തുടർന്ന് ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിലെ ക്യാംപിലേക്ക് അദ്ദേഹം പോയി.

മഴക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി നിര്‍മ്മിച്ചു നല്‍കുന്ന ആയിരം വീടുകളില്‍ 20 എണ്ണം നിര്‍മ്മിക്കാനുള്ള തുക രാഹുല്‍ ഗാന്ധിക്ക് ഈ ചടങ്ങില്‍ കൈമാറും. വൈകിട്ട് കൊച്ചിയിലെത്തുന്ന രാഹുല്‍ ചാലക്കുടി,പറവൂര്‍, ആലുവ എന്നിവിടങ്ങളിലെ ക്യാംപുകളിലും അദ്ദേഹം എത്തും. ഇന്ന് രാത്രി കൊച്ചിയില്‍ തങ്ങും .മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ, കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക്, പി.ജെ. കുര്യൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ രാഹുലിനെ അനുഗമിക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇടനാട് സന്ദർശിച്ച ശേഷം പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും. മഴക്കെടുതിയില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു കെപിസിസി നിര്‍മിച്ചു നല്‍കുന്ന 1000 വീടുകളില്‍ 20 എണ്ണം നിര്‍മിക്കുന്നതിനുള്ള തുക രാഹുല്‍ ഗാന്ധിക്ക് ഈ ചടങ്ങിൽ കൈമാറും. ആലപ്പുഴയില്‍ വിശ്രമിക്കുന്ന അദ്ദേഹം 3.30 ഓടെ കൊച്ചിയില്‍ എത്തും. ആലുവ, പറവൂര്‍, ചാലക്കുടി എന്നിവിടങ്ങളിലെ പ്രളയബാധിത പ്രദേശങ്ങളും ക്യാംപുകളും സന്ദര്‍ശിക്കും. രാത്രി കൊച്ചിയില്‍ സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസില്‍ തങ്ങും. 29നു രാവിലെ എറണാകുളം ജില്ലയിലെ ക്യാംപുകളില്‍ വിതരണം ചെയ്യാന്‍ ഡിസിസി സംഭരിച്ച ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യസാധനങ്ങളും നിറച്ച ലോറികളുടെ യാത്ര രാഹുല്‍ ഫ്ലാഗ് ഓഫ് ചെയ്യും.

തുടര്‍ന്നു പ്രത്യേക വിമാനത്തില്‍ കോഴിക്കോട്ടേക്ക്. അവിടെനിന്നു ഹെലികോപ്റ്ററില്‍ വയനാട്ടിലേക്കു തിരിക്കും. 11.30 മുതല്‍ 12.30 വരെ കോട്ടാത്തല വില്ലേജിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. തിരിച്ച് 1.15 ഓടെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങും.

Top