മധ്യപ്രദേശിനെ ഇളക്കിമറിച്ച് രാഹുല്‍; ശിവഭക്തിയും ഹിന്ദുപുരോഹിതരും

ഭോപ്പാല്‍: മധ്യപ്രദേശിനെ ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി . നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയിലൂടെ കോണ്‍ഗ്രസ് തുടക്കമിട്ടു. കൂറ്റന്‍ റോഡ് ഷോ നടത്തി മധ്യപ്രദേശില്‍ തരംഗമായി രാഹുല്‍ ഗാന്ധി. 11 ഹിന്ദു പുരോഹിതരുടെ ആശിര്‍വാദങ്ങള്‍ ഏറ്റുവാങ്ങിയാണ് രാഹുല്‍ റോഡ് ഷോ തുടങ്ങിയത്. ശിവഭക്തനാണ് രാഹുല്‍ ഗാന്ധിയെന്ന് കാണിച്ച് റോഡ് ഷോ നടക്കുന്ന ഭോപ്പാലിലെ തെരുവുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഹിന്ദുവോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തുമെന്ന സര്‍വ്വെക്കിടെയാണ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. വിവരങ്ങള്‍ ഇങ്ങനെ….

ഭോപ്പാലിലെ വിമാനത്താവളം മുതല്‍ പരിപാടി നടക്കുന്ന 15 കിലോമീറ്റര്‍ അകലെയുള്ള വേദി വരെ റോഡിന്റെ ഇരുവശങ്ങിലും കോണ്‍ഗ്രസ് കൊടിതോരണങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. രാഹുലിന്റെ വരവ് പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയിട്ടുണ്ട്. രാഹുലിന്റെ വരവ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്, മുതിര്‍ന്ന പാര്‍ട്ടി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്ന് രാഹുല്‍ ഇറങ്ങുമ്പോള്‍ തന്നെ മുദ്രാവാക്യങ്ങള്‍ നിറഞ്ഞു. ഹിന്ദു പുരോഹിതമാന്‍മാര്‍ അദ്ദേഹത്തിന്റെ ആശിര്‍വദിച്ചു. കൂറുമാറ്റത്തിന് സാധ്യത ലാല്‍ഗാട്ടിയില്‍ നിന്നാണ് റോഡ് ഷോ തുടങ്ങിയത്. ശക്തമായ സുരക്ഷയാണ് ഭോപ്പാലില്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഭരണവിരുദ്ധ വികാരം മുതലെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രചാരണമുണ്ട്.പ്രത്യേക പൂജയ്ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചത്. പ്രധാന നഗരവീഥിയിലൂടെ കടന്നുപോയ റോഡ് ഷോ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെ ദുസ്സഹ്‌റ മൈതാനത്ത് സമാപിച്ചു. പൊതുപരിപാടിയില്‍ പ്രസംഗിച്ച ശേഷം അദ്ദേഹം രാത്രി ആന്ധ്രയിലേക്ക് തിരിക്കും.

Top