ന്യൂഡൽഹി:രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമേകും. കോവിഡ് പ്രതിസന്ധിയുടെയും അതിർത്തിയിലെ ജവാന്മാരുടെ വീരമൃത്യുവിന്‍റെയും പശ്ചാത്തലത്തിൽ ഇത്തവണത്തെ പിറന്നാൾ ആഘോഷങ്ങൾ ഒഴിവാക്കി രാഹുൽ ഗാന്ധി.
അതിഥി തൊഴിലാളികള്‍ക്കും ദരിദ്രര്‍ക്കുമായി 50 ലക്ഷം ന്യായ് കിറ്റുകളാണ് തയ്യാറാക്കിയിരിക്കുന്നത്. അതിർത്തിയിൽ ജീവൻ പൊലിഞ്ഞ സൈനികരോടുള്ള ആദരസൂചകമായും കൊവിഡ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലും രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൽ ഒരു തരത്തിലുമുള്ള ആഘോഷങ്ങളും പാടില്ലെന്ന് എഐസിസിയും നിര്‍ദേശം നല്‍കിയിരുന്നു.
രാജ്യത്താകെ വിവിധ സേവന പ്രവര്‍ത്തനങ്ങളാണ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നത്. മഹാരാഷ്ട്രയില്‍ യൂത്ത് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് സേവന വാരം തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിഥി തൊഴിലാളികളും പാവപ്പെട്ടവര്‍ക്കും ഭക്ഷണം അടക്കമുള്ളവ എത്തിക്കും.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍, കര്‍ഷകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും ന്യായ് കിറ്റുകള്‍ എത്തിക്കും. തൊഴിലില്ലാതായ അതിഥി തൊഴിലാളികള്‍ക്ക് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജോബ് കാര്‍ഡുകള്‍ നല്‍കും. ഇതിലൂടെ എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കും. കൊറോണയെ ചെറുത്ത ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കും. ഗ്രാമങ്ങള്‍ തൊട്ട് നഗരങ്ങളെ വാര്‍ഡുകളും നിയമസഭാ മണ്ഡലങ്ങളിലും വരെ സേവനം എത്തിക്കും.രാജ്യം പ്രതിസന്ധികളെ നേരിടുകയും ഭരണകൂടം ഉത്തരവാദിത്തം നിറവേറ്റാതെ വരികയും ചെയ്യുമ്പോൾ രാഹുൽ തുടർച്ചയായി ചോദ്യങ്ങൾ ഉയർത്തുന്നു. മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ള നേതൃത്വം ഭയക്കുന്നതും ഈ ചോദ്യങ്ങളെയാണ്. അതുകൊണ്ടു തന്നെ പല ഘട്ടങ്ങളിലും ബിജെപി നേതാക്കളുടെ കടന്നാക്രമണങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ ഉയർന്നിട്ടുണ്ട്. എന്നാൽ ഒരു ഘട്ടത്തിലും തന്‍റെ നിലപാടുകളിൽ നിന്ന് പിന്നോട്ടു പോകാൻ അദ്ദേഹം തയ്യാറായിരുന്നില്ല.
ഏറ്റവുമൊടുവില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 20 ജവാന്മാര്‍ വീരമൃത്യു വരിച്ചപ്പോഴും രാജ്യത്ത് കൊവിഡിന്റേയും ലോക്ഡൗണിന്റേയും കുടിയേറ്റ തൊഴിലാളികളുടേയും ദുരിതങ്ങളില്‍ നടപടികളെടുക്കാതെ മോദിയും കേന്ദ്രസര്‍ക്കാരും പിന്‍വലിഞ്ഞപ്പോഴും ദിവസേന ട്വീറ്റുകളും അഭിമുഖങ്ങളുമായി കര്‍മ്മമേഖലയില്‍ അദ്ദേഹം സജീവമായി. കൊവിഡ് 19 രാജ്യത്ത് വന്നാലുള്ള ദുരിതത്തെ കുറിച്ചും സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം ആദ്യം മുന്നറിയിപ്പ് നല്‍കി. പാത്രം കൊട്ടുന്നതും പൂവിതറുന്നതുമടക്കമുള്ള നാടകീയ പ്രഖ്യാപനങ്ങള്‍ നടത്താതെ ടെസ്റ്റുകളെ കുറിച്ചും ടെസ്റ്റിങ്ങ് കിറ്റുകളെ കുറിച്ചും സംസാരിച്ചു. വിദഗ്ധരുടെ വാക്കുകള്‍ കേട്ടു. അവര്‍ക്ക് പറയാന്‍ അവസരം നല്‍കി.