രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിൽ ; മുതിർന്ന നേതാക്കളുടെ പരാതികൾ ചർച്ച ചെയ്യും

മലപ്പുറം:
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിലെത്തും. മലപ്പുറം കാളികാവില്‍ രാവിലെ ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം തിരുവമ്പാടിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വിശ്രമകേന്ദ്രവും ഉദ്ഘാടനം ചെയ്യും.തുടർന്ന് മര്‍ക്കസ് നോളജ് സിറ്റിയില്‍ സ്കൂളിന് തറക്കല്ലിടല്‍ നിർവഹിക്കും. രാവിലെ 8.30 കരിപ്പൂരില്‍ വിമാനമിറങ്ങുന്ന രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസി സി പ്രസിഡണ്ട് കെ സുധാകരനും വിമാനത്താവളത്തിലെത്തും.

തുടര്‍ന്ന് കടവ് റിസോര്‍ട്ടില്‍ വച്ച്‌ ഇരുവരും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തും. നേതൃത്വത്തിനെതിരെ മുന്‍ കെപിസിസി പ്രസിഡണ്ടുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും ഉയര്‍ത്തിയ വിമര്‍ശനവും സുധീരന്റെ രാജിയും ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളാവും. തുടര്‍ച്ചയായി മുതിര്‍ന്ന നേതാക്കളുടെ ഭാഗത്തു നിന്നും പരാതികളുയരുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കേരള നേതൃത്വത്തോട് അതൃപ്തിയുണ്ട്.എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്. അദ്ദേഹവും ചര്‍ച്ചയില്‍ പങ്കെടുക്കും. നാളെ രാവിലെ കരിപ്പൂരില്‍ നിന്നും രാഹുല്‍ ഗാന്ധി ദില്ലിയിലേക്ക് മടങ്ങും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top