ദില്ലി: തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ തിരിച്ചടി ഇടത് മുന്നണി ആഘോഷിക്കുമ്പോള്‍ ഒപ്പം കേന്ദ്രത്തിലിരുന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ആഹ്‌ളാദിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ തോല്‍വിയില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് രാഹുല്‍ ഗാന്ധിയാണെന്നാണ് പൊതുവെയുള്ള സംസാരം.
കേരളത്തിലെ ഉമ്മന്‍ചാണ്ടിയുടെ പതനത്തില്‍ എതിര്‍കക്ഷികളെക്കാള്‍ സന്തോഷിയ്ക്കുന്നത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണെന്നാണ് പിന്നാമ്പുറ സംസാരം. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയ്ക്കിടയില്‍ തന്നെ തെറി വിളിച്ച് മൂലയ്ക്കിരുത്തിയ ഉമ്മന്‍ചാണ്ടിയുടെ രാഹുല്‍ ക്യാമ്പിനെ കുറച്ച് ഒന്നുമല്ല സന്തോഷിപ്പിച്ചിരിയ്ക്കുന്നത് എന്നാണ് അറിയുന്നത്. രാഹുലിനെ അധിക്ഷേപിച്ച് മൂലയ്ക്കിരുത്തിയ ഉമ്മന്‍ചാണ്ടിയ്ക്ക് കിട്ടിയ എട്ടിന്റെ പണിതന്നെയാണ് കേരളത്തിലെ തോല്‍വിയെന്നാണ് രാഹുല്‍ ക്യാമ്പിലെ ഒരു പ്രധാനിയില്‍ നിന്നും അറിയാന്‍ കഴിയുന്നത്.
ലോകസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും കോരളത്തില്‍ പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്താതിരുന്നത് ഉമ്മന്‍ചാണ്ടിയോടുള്ള പകപ്പോക്കിയതാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഹൈക്കമാണ്ട് നിര്‍ദ്ദേശങ്ങളെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വെല്ലുവിളിച്ചിരുന്നു. ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശങ്ങള്‍ പോലും അംഗീകരിക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായില്ലെന്ന് മാത്രമല്ല രാഹുലിനോട് ഉമ്മന്‍ചാണ്ടി കയര്‍ക്കുകയും ചെയ്തിരുന്നു. സുധീരനൊപ്പം നിന്ന രാഹുലിനെ ഉമ്മന്‍ ചാണ്ടി അപമാനിച്ചത് വലിയ വാര്‍ത്തയും ആയിരുന്നു. സുധീരന്‍ വേണ്ടെന്ന് പറഞ്ഞവരില്‍ ബെന്നി ബഹന്നാന്റെ പേരുമാത്രം വെട്ടാനെ രാഹുലിന് കവിഞ്ഞുള്ളു. ബാക്കിയെല്ലാവരേയും രാഹുലിനെ വിരട്ടി ഉമ്മന്‍ചാണ്ടി മല്‍സരിപ്പിച്ചു. ഇതിന്റെ പകപോക്കാനായിട്ടാണ് പ്രചാരണത്തിന് എത്തുമെന്ന് പറഞ്ഞിരുന്ന രാഹുല്‍ അവസാനം നിമിഷം പിന്‍മാറിയത്.
കേരളത്തില്‍ റിസല്‍റ്റ് വന്നപ്പോളാവട്ടെ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാവുകയും രാഹുലും സുധീരനും മല്‍സരിപ്പിയ്ക്കരുതെന്ന് ആവശ്യപ്പെട്ടവരില്‍ 2 പേര്‍ കനത്ത പരാജയമടയുകയുമായിരുന്നു. മന്ത്രി കെ ബാബുവും എടി ജോര്‍ജ്ജും. ഇതില്‍ കെ ബാബുവിന്റേതാവട്ടെ ദയനീയ പരാജയവുമായി തീര്‍ന്നിരുന്നു.