കോണ്‍ഗ്രസ് നേതൃത്വം രാഹുലിനെ കൈവിടുന്നു ?വീണ്ടും വയസൻ നേതൃത്വത്തിലേക്ക്

ന്യൂഡല്‍ഹി:കോൺഗ്രസ് പാർട്ടിയിൽ രാഹുൽ ഗാന്ധി യുഗം അവസാനിക്കുന്നു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖമാകാന്‍ പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുകയാണ് . 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേതൃത്വം രാഹുലിന് നഷ്ടമാകും .മോദിയുടെ ശക്തമായ നേതൃത്വത്തെ നേരിടാന്‍ രാഹുല്‍ ഗാന്ധിക്കാവില്ലെന്നും പ്രാദേശിക പാര്‍ട്ടികളുടെയും നേതാക്കളുടെയും പിന്തുണ നേടിയെടുക്കുവാന്‍ രാഹുലിന്റെ വ്യക്തിപ്രഭാവം പോരായെന്നും കോണ്‍ഗ്രസിന് തിരിച്ചറിവ് വന്നിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. 2004ലെ അവസ്ഥയല്ല ഇന്നുള്ളതെന്നും മോദിയുടെ നേതൃ കുതിപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രാദേശിക പാര്‍ട്ടികള്‍ക്കിടയിലുള്ള സ്വാധീനം കുറഞ്ഞുവന്നതായും നേതൃത്വത്തിന് ബോധ്യമായിക്കഴിഞ്ഞിട്ടുണ്ട്.
കര്‍ഷക സമരം ശക്തിപ്പെട്ട മധ്യപ്രദേശിലെ മാന്‍സോറില്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തിയെങ്കിലും കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ അതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. രാഹുലിന്റെ നേതൃത്വം സ്വീകരിച്ച്‌ രാഷ്ട്രീയ സഖ്യത്തിന് ബുദ്ധിമുട്ടുള്ളതായി ശരത് പവാറും വ്യക്തമാക്കിയിരുന്നു. കൂടാതെ മായാവതിയെയോ മുലായം സിംഗിനെയോ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ രാഹുലിനും കഴിഞ്ഞിട്ടില്ല. വ്യക്തിപ്രഭാവവും പ്രായവും കണക്കിലെടുത്ത് സോണിയ പറയുന്നത് കേള്‍ക്കുവാന്‍ ഈ നേതാക്കള്‍ തയ്യാറാകുമ്ബോള്‍ രാഹുലിനെ വളരെ ദൂരം മുന്നോട്ടുപോകാനുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.RAHUL PRIYANKA
പാര്‍ട്ടി നേതൃത്വത്തില്‍ പിടിമുറുക്കുവാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും ശ്രമം തുടങ്ങിക്കഴിഞ്ഞു.വീണ്ടും വയസൻ നേതൃത്വം പാർട്ടിയെ നയിക്കും .രാഹുലിന്റെ നേതൃത്വത്തിലുള്ള യുവനിരക്ക് പകരം പഴയ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളും നേരിടാനാണ് കോണ്‍ഗ്രസ് നേതൃത്വം തയ്യാറെടുക്കുന്നത്. നിര്‍ണ്ണായക പാര്‍ട്ടി കാര്യങ്ങളില്‍ ഇടപെടുവാന്‍ മുതിര്‍ന്ന നേതാക്കള്‍ തിടുക്കം കാണിക്കുന്നതിന്റെ നിരവധി സൂചനകളാണ് ഈ അടുത്തിടെ ഉണ്ടായിരിക്കുന്നത്.

ആസന്നമായ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും നേരിടുന്നതിന് പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച്‌ രാഹുലിന് പകരം പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി സജീവമാകുകയായിരുന്നു. കൂടാതെ കഴിഞ്ഞ വ്യാഴാഴ്ച കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍ കമ്മിറ്റിയുടെ നേതൃത്വം മുതിര്‍ന്ന നേതാക്കളായ പി.ചിദംബരം, ആനന്ദ് ശര്‍മ്മ, ഗുലാം നബി ആസാദ് എന്നിവര്‍ക്ക് നല്‍കിയിരുന്നു.
ബീഹാറില്‍ ഇപ്പോള്‍ നടക്കുന്ന ജെ.ഡി.യു – ആര്‍.ജെ.ഡി തര്‍ക്കത്തില്‍ അയവ് വരുത്താന്‍ നിര്‍ണ്ണായക ചുവടുവെപ്പ് നടത്തിയതും സോണിയാ ഗാന്ധിയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ സോണിയയുടെ സ്വാധീനം തുടരുന്നതാണ് അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ നേതൃ നിരയെ മുന്‍നിര്‍ത്തി പടയൊരുക്കം നടത്താന്‍ കോണ്‍ഗ്രസിനെ ചിന്തിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top