രാഹുല്‍ അങ്കം തുടങ്ങി; മൂന്ന് സംസ്ഥാനങ്ങളിലെയും കാര്‍ഷിക വായ്പകള്‍ എഴുതി തള്ളി, രണ്ട് ദിവസത്തില്‍ പൊളിച്ചെഴുത്തുകള്‍

ഡല്‍ഹി: രാഹുല്‍ ഗാന്ധി അങ്കം തുടങ്ങി. കോണ്‍ഗ്രസ് അധികാരത്തിലേറി രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് സംസ്ഥാനങ്ങളിലെ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളി. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും കോണ്‍ഗ്രസ് നേടിയത് ഉജ്ജ്വല വിജയമാണ്. കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ പത്ത് ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം.

”അത് പൂര്‍ത്തിയായി. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും കാര്‍ഷിക വായ്പകളില്‍ നിന്ന് മുക്തമായിരിക്കുകയാണ്. പത്ത് ദിവസമാണ് ഞങ്ങള്‍ ചോദിച്ചത്. എന്നാല്‍ രണ്ട് ദിവസം കൊണ്ട് അത് പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.” രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ പറയുന്നു. രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ രണ്ട് ലക്ഷം രൂപ താഴെയുളള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയതായി പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥും ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗലും സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറിനുള്ളില്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top