രാഹുല്‍ സ്വയം നിരപരാധിത്വം തെളിയിക്കട്ട

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നിരപരാധിയെങ്കില്‍ അത് സ്വയം തെളിയിക്കണമെന്ന വെല്ലുവിളിയുമായി സുബ്രഹ്മണ്യം സ്വാമി. ബ്രിട്ടനില്‍ സ്വകാര്യ കമ്പനി 2003ല്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരത്വം രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിരപരാധിത്വം സ്വയം തെളിയിക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
ബ്രിട്ടനിലെ കമ്പനി രജിസ്‌ട്രേഷന്‍ അധികാരികള്‍ക്കു മുമ്പാകെ താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് അവകാശമുന്നയിച്ച് സമര്‍പ്പിച്ച രേഖകള്‍ തന്റെ പക്കലുണ്ടെന്ന് സുബ്രഹ്മണ്യം സ്വാമി മുംബൈയില്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. രജിസ്‌ട്രേഷന്‍ രേഖകളില്‍ വന്നത് അച്ചടി പിശകാണെന്ന രാഹുലിന്റെ വാദം വിലപ്പോവില്ലെന്നും സ്വാമി പറയുകയുണ്ടായി.
തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിനെതിരെ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം ശക്തമായി ആഞ്ഞടിക്കുകയും കുറ്റക്കാരനെന്ന് കണ്ടാല്‍ തന്നെ ജയിലില്‍ അടയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു

Top