രാഹുലിന്റെ നെറ്റിയില്‍പതിച്ച ലേസര്‍: സത്യാവസ്ഥ പുറത്ത്; ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നല്‍കാതെ നേതൃത്വം

ന്യൂഡല്‍ഹി: രാഹുലിനെതിരെ വധശ്രമമുണ്ടായി എന്ന വാര്‍ത്ത വിഴുങ്ങി കോണ്‍ഗ്രസ്. ആരോപണം ഉന്നയിച്ച് കഴിയുമുന്നേ സത്യാവസ്ഥ പുറത്ത് വന്നതാണ് വിഷയം അവസാനിപ്പിക്കാന്‍ കാരണമായത്. അമേതിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നെറ്റിക്കു താഴെ ലേസര്‍ രശ്മി പതിച്ചത് സ്നിപ്പര്‍ തോക്കിന്റേതാണെന്നായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണം.

വിഷയം ചൂണ്ടിക്കാട്ടി ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന് നേതാക്കളായ അഹമ്മദ് പട്ടേല്‍, ജയ്റാം രമേശ്, സുര്‍ജെവാല എന്നിവര്‍ ഒപ്പിട്ടു നല്‍കിയ കത്താണ് പുറത്തു വന്നത്. വാര്‍ത്ത ദൃശ്യമാദ്ധ്യമങ്ങള്‍ പ്രാധാന്യത്തോടെ നല്‍കാനും തുടങ്ങിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളെടുത്ത എ.ഐ.സി.സി ഫോട്ടോഗ്രാഫറുടെ കാമറയില്‍ നിന്നുള്ള രശ്മികളാണ് പതിച്ചതെന്നും സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം എസ്.പി.ജി ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചതോടെ അങ്ങനെയൊരു കത്ത് നല്‍കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പിന്നാലെ കത്ത് കിട്ടിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കിയതോടെ വാര്‍ത്തയുടെ പുകമറ നീങ്ങി പ്രശ്‌നം കെട്ടടങ്ങി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നെറ്റിക്കു താഴെ ലേസര്‍ രശ്മി പതിച്ചു എന്നത് സത്യമാണ്. ഇടതു നെറ്റിയുടെ താഴെയും മുഖത്തുമായി ഇടവിട്ട് ഏഴു തവണ പച്ച നിറത്തില്‍ ലേസര്‍ രശ്മി പതിച്ചു. ഈ ദൃശ്യം കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഇത് ദൂരെ നിന്ന് ഉന്നം പിടിച്ച് വെടിയുതിര്‍ക്കാന്‍ ശേഷിയുള്ള സ്നിപ്പര്‍ റൈഫിളില്‍ നിന്നുള്ള ലേസര്‍ രശ്മികളാണെന്ന സംശയമാണ് വിനയായത്. എസ്.പി.ജി സംരക്ഷണയുള്ള രാഹുലിന് രണ്ടാം നിര സുരക്ഷ ഒരുക്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിക്ക് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന കത്തില്‍ രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയും മുത്തശ്ശി ഇന്ദിരാഗാന്ധിയും കൊല്ലപ്പെടാന്‍ ഇടയാക്കിയ സാഹചര്യത്തിന്റെ സൂചനകളുമുണ്ടായിരുന്നു.

Top