വയനാട്ടുകാരോട് രാഹുല്‍ ഗാന്ധി ഇനി സംസാരിക്കുന്നത് മലയാളത്തില്‍….

മലയാളികളുടെ ആ ആവേശത്തെ ആദരിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി. രാഹുലിന്റെ പുതിയ ട്വിറ്റര്‍ അക്കൌണ്ടാണ് അതിന് തെളിവാകുന്നത്. 5 ദിവസം കൊണ്ടുതന്നെ പുതിയ ട്വിറ്റര്‍ അക്കൌണ്ട് വെരിഫൈഡായി കഴിഞ്ഞു.

ആര്‍.ജി വയനാട് ഓഫീസ് എന്നതാണ് ട്വിറ്റര്‍ ഐഡി. വോട്ടര്‍മാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിയാനും അവര്‍ക്ക് ആശയവിനിമയം നടത്താനുമായാണ് ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചത്. വയനാട്ടിലെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കൂടുതല്‍ പേരില്‍ എത്തിക്കുകയാണ് ലക്ഷ്യം. പുതിയ അക്കൌണ്ടിലൂടെ മലയാളത്തില്‍ തന്നെയാണ് ട്വീറ്റുകള്‍ വരുന്നത്.

കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ മന്ത്രിയുമായിരുന്ന കെ. എം. മാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന ട്വീറ്റാണ് പുതിയ അക്കൌണ്ടില്‍ ആദ്യം വന്നത്. പ്രചാരണത്തിനായി കേരളത്തിലെത്തിയ രാഹുലിന്റെ കേരള സന്ദര്‍ശനത്തെ കുറിച്ചുള്ള വിശദാശംങ്ങളും ട്വിറ്റര്‍ അക്കൌണ്ടില്‍ നല്‍കിയിട്ടുണ്ട്. വിഷു ദിനത്തിലെ ആശംസകളും മലയാളത്തില്‍ തന്നെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Top