
ന്യുഡൽഹി :കൊറോണക്ക് എതിരെയുള്ള പോരാട്ടത്തിൽ കേരളത്തെ അഭിനന്ദിച്ച് കോൺഗ്രസിന്റെ മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി .കേരളത്തിന്റെ ഈ വിജയം രാജ്യത്തെ മറ്റുളളവര്‍ക്ക് മാതൃക ആണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആരോഗ്യരംഗത്ത് കേരളത്തിന് മികച്ച ചരിത്രവും പാരമ്പര്യവും ആണുളളതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. വീഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ ഗാന്ധി. മലയാളി മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് രാഹുല്‍ കേരളത്തെ കുറിച്ച് പറഞ്ഞത്.
കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെ അഭിനന്ദിച്ച് കൊണ്ടുളള ശശി തരൂരിന്റെ ട്വീറ്റ് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായി മാറിയിരുന്നു. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കടന്നാക്രമണം നടത്തുന്നതിനിടെയാണ് തരൂര്‍ വ്യത്യസ്ത നിലപാടുമായി മുന്നോട്ട് വന്നത്.പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയനില്‍ വന്ന ശൈലജ ടീച്ചറുടെ അഭിമുഖം ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടാണ് ശശി തരൂര്‍ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. കെകെ ശൈലജയെ റോക്‌സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന ലേഖനാണ് തരൂര്‍ പങ്ക് വെച്ചിരിക്കുന്നത്.ഇപ്പോള്‍ രാഹുല്‍ ഗാന്ധിയും കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ അംഗീകരിച്ചിരിക്കുകയാണ്.
ഏറ്റവും ഒടുവില്‍ 5 കോണ്‍ഗ്രസ് ജനപ്രതിനിധികളെ ക്വാറന്റൈന്‍ ചെയ്തതും രാഷ്ട്രീയ പ്രേരിതമാണ് എന്ന ആരോപണത്തിലെത്തി നില്‍ക്കുകയാണ് കോണ്‍ഗ്രസ്. പ്രമുഖ നേതാക്കളെല്ലാം ഒന്ന് വീതം മൂന്ന് നേരം പത്ര സമ്മേളനം വിളിച്ച് സര്‍ക്കാര്‍ പരാജയമാണെന്ന് ആവര്‍ത്തിക്കുകയാണ്. അതിനിടെയാണ് ശശി തരൂരിന്റെ പുറകെ കേരളത്തെ അംഗീകരിച്ചുകൊണ്ട് രാഹുൽ ഗാന്ധിയും രംഗത്ത് വന്നിരിക്കുന്നത്.ഇത് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് കനത്ത പ്രഹരം ആണ്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സംസ്ഥാനത്തിന്റെ വിജയം ഇവിടുത്തെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. യുഡിഎഫ് ഭരിച്ചപ്പോഴും എല്‍ഡിഎഫ് ഭരിച്ചപ്പോഴും ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളില്‍ മികച്ച രീതിയില്‍ വളരാന്‍ കേരളത്തിന് സാധിച്ചു. വര്‍ഷങ്ങളായി കേരളം ഈ രംഗങ്ങളില്‍ കൈവരിച്ചത് മികച്ച നേട്ടമാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. അടിസ്ഥാന കാര്യങ്ങളില്‍ പോലും കേരളത്തിലെ ജനങ്ങള്‍ ചെലുത്തുന്ന ജാഗ്രതയാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിക്കാനുളള കാരണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനേയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. നിലവിലെ പാക്കേജ് അപര്യാപ്തമാണ് എന്നാണ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുന്നത്.
അതേസമയം സംസ്ഥാന സര്‍ക്കാരുമായി പ്രതിപക്ഷം ഏറ്റുമുട്ടുന്നതിനിടെ അഭിനന്ദനവുമായി തരൂര്‍ രംഗത്ത് വന്നത് കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പിന് കാരണമാക്കിയിരുന്നു . തരൂരിന്റെ നടപടി ജാഗ്രതക്കുറവാണ് എന്നാണ് പാര്‍ട്ടിക്കുളളില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. നേരത്തെ തന്നെ കോണ്‍ഗ്രസില്‍ പലര്‍ക്കും തരൂര്‍ അനഭിമതനാണ്. ജനപ്രതിനിധികളുടെ ക്വാറന്റൈന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച് രാഷ്ട്രീയ പ്രതികാരമാണ് എന്ന് പ്രതിപക്ഷം ആരോപിക്കുമ്പോഴാണ് തരൂര്‍ ആരോഗ്യ വകുപ്പ് മന്ത്രിയെ പുകഴ്ത്തി രംഗത്ത് എത്തുന്നത്. ഇതിലുളള അതൃപ്തി കോണ്‍ഗ്രസിലെ ഒരു വിഭാഗം കെപിസിസി അധ്യക്ഷനായ മുല്ലപ്പളളി രാമചന്ദ്രനെ അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം നീക്കങ്ങളില്‍ നിന്ന് തരൂര്‍ വിട്ട് നില്‍ക്കണം എന്നാണ് ഇവരുടെ ആവശ്യം.
സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് തുടക്കം മുതല്‍ക്കേ സജീവമായി സഹകരിക്കുന്ന കോണ്‍ഗ്രസ് എംപിയാണ് ശശി തരൂര്‍. കൊവിഡ് പരിശോധനയ്ക്ക് വേണ്ടി തരൂര്‍ റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ അടക്കം എത്തിച്ചതിനെ മുഖ്യമന്ത്രി തന്നെ അഭിനന്ദിച്ചിരുന്നു. കേരളം നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ തരൂര്‍ അഭിനന്ദിക്കാനും മടി കാട്ടിയിട്ടില്ല. ഗാര്‍ഡിയനില്‍ വന്ന ലേഖനം മികച്ചതാണെന്ന് തരൂര്‍ പറയുന്നു. ആരോഗ്യമന്ത്രിയായ കെകെ ശൈലജ ടീച്ചര്‍ സര്‍വ്വവ്യാപിയാണെന്ന് തരൂര്‍ കുറിച്ചു. മികച്ച പ്രവര്‍ത്തനങ്ങളാണ് ആരോഗ്യമന്ത്രി കാഴ്ച വെക്കുന്നത്. മന്ത്രി അംഗീകാരം അര്‍ഹിക്കുന്നുവെന്നും തരൂരിന്റെ ട്വീറ്റില്‍ പറയുന്നു. അതേസമയം കേരള സമൂഹവും ജനങ്ങളുമാണ് യഥാര്‍ത്ഥ ഹീറോകള്‍ എന്നും തരൂരിന്റെ ട്വീറ്റില്‍ പറയുന്നു.
എന്നാല്‍ തരൂരിന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരിനെ വിടാതെ ആക്രമിച്ച് കൊണ്ടിരിക്കുകയാണ്. സ്പ്രിംക്ലര്‍ മുതല്‍ വാളയാര്‍ പ്രശ്‌നം വരെ സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണ് ചെന്നിത്തലയും കൂട്ടരും. നേതാക്കള്‍ തമ്മിലുളള വാക്‌പോര് കൂടാതെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും അണികള്‍ തമ്മില്‍ പൊരിഞ്ഞ പോര് നടക്കുന്നു.അതിനിടെ കോൺഗ്രസ് നേതാക്കൾക്ക് കനത്ത പ്രഹരം നൽകിക്കൊണ്ട് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തെ രാഹുൽ ഗാന്ധിയും പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകത്ത് തന്നെ മികച്ച അഭിപ്രായം നേടിയിട്ടുളളതാണ് കേരള മോഡല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെകെ ശൈലജയുടേയും നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രമുഖ ലോകമാധ്യമങ്ങളടക്കം പുകഴ്ത്തുന്നു. എന്നാല്‍ കേരളത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് സര്‍ക്കാരിനെ തുടര്‍ച്ചയായി കടന്നാക്രമിക്കുകയാണ്. സര്‍ക്കാര്‍ പരാജയമാണെന്ന് ആവര്‍ത്തിക്കുകയാണ്.