കൊറോണ നിരീക്ഷണത്തിലുള്ളവരെ നിങ്ങള്‍ക്ക് തിരിച്ചറിയാം, നിരീക്ഷണത്തില്‍ ഉള്ളവര്‍ ചാടിപ്പോകാതിരിക്കാന്‍ കൈയ്യില്‍ സീല്‍ പതിപ്പിക്കുന്നു

കൊറോണ നിരീക്ഷണത്തിലുള്ളവര്‍ ചാടിപ്പോകുന്ന അവസ്ഥ കൂടിവരികയാണ്. ഈ സാഹചര്യത്തില്‍ കടുത്ത നടപടിയിലേക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍. കൊറോണ നിരീക്ഷണത്തിലുള്ളവര്‍ ചാടിപ്പോകാതിരിക്കാന്‍ കൈയ്യില്‍ ചാപ്പ കുത്തുന്നു. ഇവര്‍ ചാടിപ്പോയാലും ആളുകള്‍ക്ക് തിരിച്ചറിയാനാകും. മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാനും ഇത് ഉപകാരമാകും.

നിലവില്‍ മഹാരാഷ്ട്രയില്‍ 108 പേര്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലും, 621 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 442 പേരെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം വിട്ടയച്ചെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗ ബാധിത പ്രദേശത്തുനിന്ന് വരുന്നവരെയാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതു പരിപാടികള്‍ നിര്‍ത്തിവയ്ക്കാനും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാനും സര്‍ക്കാര്‍ തിങ്കളാഴ്ച നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം പുറത്തുവന്ന സംസ്ഥാനത്തെ ആദ്യത്തെ രോഗിയായ 70 വയസുകാരന്റെ പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും, രണ്ടാമതും പരീക്ഷണത്തിന് വിധേയനാക്കിയതിന് ശേഷം മാത്രമേ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യൂവെന്ന് അധികൃതര്‍ അറിയിച്ചു.അതേസമയം, രാജ്യത്ത് കൊറണ സ്ഥിരീകരിച്ചവരുടെ എണ്ണം 127 ആയി.

Top