പൂന്തുറയും വിഴിഞ്ഞവും സന്ദർശിച്ച് ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയും വിഴിഞ്ഞവും നിയുക്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിച്ചു. കാണാതായവരുടെ കുടുംബത്തിനൊപ്പം എല്ലാ സഹായവും ഉണ്ടാകുമെന്ന് അദ്ദേഹം മത്സ്യത്തൊഴിലാളികൾക്ക് ഉറപ്പുനൽകി. ദുരന്തങ്ങളിലെ നഷ്ടം ഇല്ലാതാക്കാൻ തങ്ങൾക്കു ആകില്ല. പക്ഷേ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും രാഹുൽ പൂന്തുറയിൽ പറഞ്ഞു.

ദുരന്തങ്ങളിൽനിന്നു സംസ്ഥാന-കേന്ദ്ര സർക്കാരുകൾ പാഠം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച യുഡിഎഫ് പടയൊരുക്കം മാർച്ചിന്‍റെ സമാപനസമ്മേളനത്തിൽ പങ്കെടുക്കാനാണ് രാഹുൽ തിരുവനന്തപുരത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top