ഇന്ത്യയെ ഞെട്ടിച്ച ദുരന്തത്തിന് ഇരയായ നിര്‍ഭയ കുടുംബത്തെ കൈവിടാതെ രാഹുല്‍ഗാന്ധി; മനുഷ്യനന്മയുടെയും പ്രതീകമായി ഉയരുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ 

കഴിഞ്ഞ കുറച്ച് നാളായി രാഹുല്‍ഗാന്ധിയുടെ ദിവസങ്ങളാണ് കടന്നുപോകുന്നത്. രാഷ്ട്രീയത്തില്‍ ഊര്‍ജ്ജ്വസ്വലമായ മുന്നേറ്റമാണ് രാഹുല്‍ഗാന്ധി നടത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയിയിലും സജീവമാകാനും ശോഭിക്കാനും അദ്ദേഹത്തിനായിട്ടുണ്ട്. കോണ്‍ഗ്രസ്സിനെ രാജ്യത്ത് തിരികെ കൊണ്ട് വരിക എന്ന കനത്ത ഉത്തരവാദിത്തമാണ് ഇപ്പോള്‍ അദ്ദേഹത്തിന്‍രെ ചുമലിലുള്ളത്. ഒരു രാഷ്ട്രീയക്കാരന്‍ എന്നതിലുപരി ഒരു മനുഷ്യസ്‌നേഹി എന്ന നിലയിലും രാഹുല്‍ വളരെ മുന്നിലാണ്.

എന്ത് പ്രവൃത്തിയും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മാത്രം ചെയ്യുന്ന ലോകത്ത് ചില കാര്യങ്ങളില്‍ രാഷ്ട്രീയത്തിന് അപ്പുറത്ത് നിന്ന് സഹായം ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം. വലംകൈ ചെയ്യുന്നത് ഇടംകൈ അറിയരുതെന്ന പ്രകൃതക്കാരന്‍ അത്തരമൊരു സംഭവത്തെ കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്ത വന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു ഡല്‍ഹി നിര്‍ഭയ കേസ്. നിരാലംബയായ യുവതിയെ ഒരു കൂട്ടം നരാധമന്മാര്‍ ചേര്‍ന്ന് പിച്ചിച്ചീന്തിയ സംഭവം. രാജ്യം ഒറ്റക്കെട്ടായി അപലപിച്ചതാണ് ഈ സംഭവം. എല്ലാ നേതാക്കളും അനുശോചിക്കുകയും കുടുംബത്തിന് വേണ്ട സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. 2012ല്‍ നടന്ന ഈ സംഭവത്തിന് ശേഷം നേതാക്കളെല്ലാം അവരുടെ തിരക്കുകളിലായിരുന്നു. എന്നാല്‍, എല്ലാവരും മറന്നപ്പോഴും നിര്‍ഭയയുടെ കുടുംബത്തെ രാഹുല്‍ ഗാന്ധി മറന്നില്ല. നിര്‍ഭയയുടെ സഹോദരന് തുടര്‍ വിദ്യാഭ്യാസത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തത് രാഹുല്‍ ഗാന്ധിയാണ്. മാധ്യമങ്ങളില്‍ അറിയിക്കാതെ ഏറെ കൊട്ടിദ്ഘോഷിക്കാതെ പബ്ലിസിറ്റി സ്റ്റണ്ടിനൊന്നും നില്‍ക്കാതെയാണ് രാഹുല്‍ നിര്‍ഭയയുടെ ഇളയ സഹോദരനെ പറക്കാന്‍ പഠിപ്പിച്ചത്.

രാഹുല്‍ ഗാന്ധിയുടെ സഹായത്തോടെ നിര്‍ഭയയുടെ സഹോദരന്‍ പൈലറ്റ് കോഴ്സ് പൂര്‍ത്തിയാക്കുകയായിരുന്നു. അഡ്മിഷന്‍ നേടാന്‍ സഹായിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ നോക്കി നടത്തിയത് രാാഹുല്‍ ഗാന്ധിയായിരുന്നു. പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ യുവാവ് ഇപ്പോള്‍ ജോലി തേടി കാത്തിരിക്കയാണ്. രാഹുലിന്റെ സഹായം യുവാവിന് ഉണ്ടായിരുന്നു എന്ന കാര്യം ആരും അറിയരുതെന്ന നിര്‍ബന്ധവും രാഹുലിന് ഉണ്ടായിരുന്നു. ഇക്കാര്യം നിര്‍ഭയയുടെ കുടുംബവും വ്യക്തമാക്കുന്നു.

നിര്‍ഭയക്ക് ദുരന്തം ഉണ്ടാകുമ്പോള്‍ ഇളയ സഹോദരന്‍ 19 വയസുള്ള പ്ലസ് ടു വിദ്യാര്‍ത്ഥി ആയിരുന്നു. തുടര്‍പഠനത്തിന് അടക്കം തയ്യാറെടുത്ത് നില്‍ക്കുമ്പോവാണ് ആ കുടുംബത്തെ ദുരന്തം വേട്ടയാടിയത്. ഈ സംഭവത്തോടെ നിര്‍ദ്ധനരായ ഈ കുടുംബത്തെ തേടി സഹായങ്ങള്‍ എത്തി. ഈ ബഹളങ്ങള്‍ ഒക്കെ കഴിഞ്ഞ വേളയിലാണ് രാഹുല്‍ ആ കുടുംബത്തിന് സഹായവുമായി എത്തിയത്. ഇളയ സഹോദരന് പൈലറ്റാകാനുള്ള ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ വേണ്ടി റായ്ബറേലിയില്‍ ഉള്ള ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉരന്‍ അക്കാദമി(ഐജിആര്‍യുഎ)യില്‍ അഡ്മിഷന്‍ നേടിക്കൊടുത്തു.

നിര്‍ഭയയുടെ സഹോദരന്‍ ആണെന്ന വിവരം അധികമാരും അറിയിക്കാതെ രഹസ്യ സ്വഭാവത്തോടെ കാര്യങ്ങള്‍ നീക്കാന്‍ ഹാരുലും നിര്‍ദ്ദേശം നല്‍കിയിയുന്നു. താന്‍ സഹായം ചെയ്തുവെന്ന വിവരം പുറംലോകം അറിയരുതെന്ന നിര്‍ബന്ധം അന്ന് രാഹുലിന് ഉണ്ടായിരുന്നു. ഇക്കാര്യം കുടുംബത്തോടും പറഞ്ഞു. അതുകൊണ്ട് തന്നെ പഠനം പൂര്‍ത്തിയാകുന്നത് വരെ ഈ രഹസ്യം കുടുംബവും ലീക്കാതെ സൂക്ഷിച്ചു. ഒടുവില്‍ പഠനം പൂര്‍ത്തിയാക്കി ജോലിക്ക് തിരക്കുന്ന വേളയിലാണ് മാധ്യമങ്ങളോട് പോലും കുടുബം വെളിപ്പെടുത്തിയത്.

നിര്‍ഭയ കേസില്‍ വിധി വന്ന ശേഷം ഡല്‍ഹിയില്‍ നിന്നും മകനെ മാറ്റി നിര്‍ത്തിയെന്ന കാര്യം അമ്മ ആശാ ദേവിയും വ്യക്തമാക്കി. മകന് വേണ്ട അഡ്മിഷന്‍ ശരിയാക്കിയതും മറ്റു സഹായവും ചെയ്തതും രാഹുല്‍ ആണെന്ന് ആശാദേവി മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തിനുണ്ടായ ദുരന്തത്തിന് ശേഷം എങ്ങനെ മകന്റെ തുടര്‍പഠനം മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയില്‍ നിര്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ സഹായം എത്തിയതും.

നിര്‍ഭയയുടെ മറ്റൊരു സഹോദരന് പൂണെയില്‍ എന്‍ജിനീയറിംഗിന് പഠിക്കുകയാണ്. കുടുംബം തന്നെയാണ് പഠനചിലവും മറ്റും വഹിക്കുന്നത്. ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് നിര്‍ഭയയുടെ പിതാവിന് ജോലിയുള്ളത്. സ്ഥിരം ജീവനക്കാരനാണെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ മൂലം ചില പ്രശ്നങ്ങള്‍ തന്റെ ഭര്‍ത്താവിനെ അലട്ടുന്നുണ്ടെന്നാണ് ആശാദേവി വ്യക്തമാക്കിയത്. മകള്‍ക്കുണ്ടായ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ സഹായിച്ചവരോടെല്ലാം ഈ കുടുംബം നന്ദി രേഖപ്പെടുത്തുന്നുണ്ട്. മകനെ പൈലറ്റാകാന്‍ സഹായിച്ച രാഹുല്‍ ഗാന്ധിയോട് പ്രത്യേക കടപ്പാടും രേഖപ്പെടുത്തുന്നു.

Top