രാജസ്ഥാന്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങിത്തുടങ്ങി. 1993 ന് ശേഷം ഒരു പാര്‍ട്ടിക്കും ഭരണ തുടര്‍ച്ച നല്‍കാത്ത സംസ്ഥാനം. ഭരണവിരുദ്ധ വികാരവും അലയടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ തങ്ങള്‍ക്ക് അനുകൂലമാണ് കാര്യങ്ങളെന്ന ഉറച്ച പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. വന്‍ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് സര്‍വ്വേ ഫലങ്ങളെല്ലാം സൂചിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ആകെ 33 ലോക്‌സഭാ മണ്ഡലങ്ങളിലായി 200 നിയമസഭാ മണ്ഡലങ്ങളാണ് ഉള്ളത്. 6.85 കോടിയാണ് മൊത്തം ജനസംഖ്യ. ഇതില്‍ നഗര പ്രദേശത്ത് 1.70 കോടിയും ഗ്രാമീണ മേഖലയില്‍ 5.15 കോടി ജനങ്ങളും ഉള്‍ക്കൊള്ളുന്നു. രാജസ്ഥാനില്‍ മൊത്തം ജനസംഖ്യയുടെ 88.49 ശതമാനവും ഹിന്ദുക്കളാണ്. മുസ്ലീങ്ങള്‍ വെറും 9.07 ശതമാനമാണ് ഉള്ളത്. സമുദായ പിന്തുണ ഉറപ്പാക്കി മാത്രമേ സംസ്ഥാനത്ത് ഏത് പാര്‍ട്ടിക്കും മുന്‍പോട്ട് പോകാന്‍ കഴിയൂവെന്നതാണ് അവിടുത്തെ സാഹചര്യം. ജാട്ട്, ഗുജ്ജര്‍, രജപുത്രര്‍, മീണ എന്നിവരാണ് സംസ്ഥാനത്തെ പ്രബലരായ ജാതി വിഭാഗങ്ങള്‍.
ആകെയുള്ള 200 നിയമസഭാ മണ്ഡലങ്ങളില്‍ 142 മണ്ഡലങ്ങള്‍ ജനറല്‍ മണ്ഡലങ്ങളും 33 എണ്ണം എസ്സി മണ്ഡലങ്ങളും 25 എണ്ണം എസ്ടി മണ്ഡലങ്ങളുമാണ്. വളരെ അനായാസ വിജയമായിരുന്നു കഴിഞ്ഞ തവണ രാജസ്ഥാനില്‍ ബിജെപി നേടിയത്. 200 സീറ്റില്‍ 163 സീറ്റുകള്‍ നേടി എളുപ്പത്തില്‍ ബിജെപി ജയിച്ചു കയറി. നേരത്തെ 96 സീറ്റുമായി അധികാരത്തിലിരുന്ന കോണ്‍ഗ്രസ് വെറും 21 സീറ്റില്‍ ഒതുങ്ങി.
ശക്തമായ ഭരണ വിരുദ്ധ വികാരമാണ് വസുന്ധര രാജെ സര്‍ക്കാരിനെതിരെ ഉയരുന്നത്. തൊഴിലില്ലായ്മയും പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളും ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനെതിരെ ന്യൂനപക്ഷങ്ങളും യുവാക്കളും പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. പ്രബല സമുദായങ്ങളായ രജപുത്രരും ഗുജ്ജറുകളും ബിജെപിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സമ അതേസമയം സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തെ മോദി പ്രഭാവവും കേന്ദ്ര പദ്ധതികളും കൊണ്ട് നേരിടുകയാണ് ബിജെപി.ഇതുവരെ വന്ന സര്‍വ്വേകളില്‍ 11 ലും കോണ്‍ഗ്രസ് അനുകൂല തരംഗങ്ങളാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന സൂചനകളാണ് പുറത്തുവന്നത്.