മന്ത്രി പികെ ജയലക്ഷ്മിയെ അയോഗ്യയാക്കാമെന്ന് റിപ്പോര്‍ട്ട്

മാനന്തവാടി: മന്ത്രി പികെ ജയലക്ഷ്മിയുടെ നാമനിര്‍ദേശ പത്രിക തളളിയേക്കും
.നാമനിര്‍ദ്ദേശ പത്രികയോടൊപ്പം വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന് കാണിച്ച് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ കെപി ജീവന്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പികെ ജയലക്ഷമിയെ അയോഗ്യയാക്കാമെന്ന് റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ട് സ്റ്റേറ്റ് ഇലക്ടറല്‍ ഓഫീസര്‍ക്ക് കൈമാറിയിട്ടുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി സത്യവാങ്ങ്മൂലത്തില്‍ തെറ്റായി വിവരങ്ങള്‍ നല്‍കിയെന്ന് തെളിഞ്ഞതിനാലാണ് നടപടി. ബത്തേരി സ്വദേശിയായ പൊതുപ്രവര്‍ത്തകനാണ് മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയതിലും, തെരഞ്ഞെടുപ്പ് ചെലവ് കാണിച്ചതിലും കൃത്രിമം ഉണ്ടെന്ന് ചൂണ്ടികാട്ടി പരാതി നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാമനിര്‍ദ്ദേശ പത്രികയോടൊപ്പം വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന് കാണിച്ചാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ കെപി ജീവന്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. വിവരം തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ റിട്ടേണിംഗ് ഓഫീസറോട് സ്വമേധയാ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

സംഭവം വിവാദമായ കാലത്ത് സബ് കളക്ടറായിരുന്ന വീണ എന്‍ മാധവന്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടെടുത്തു. കേസ് ഇതോടെ അനിശ്ചിതത്വത്തിലാവുകയും ചെയ്തു. എന്നാല്‍ കെപി ജീവന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Top