
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റു.ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റു. സംസ്ഥാന കൗൺസിൽ യോഗത്തിൽ വരണാധികാരിയായ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവഡേക്കർ കഴിഞ്ഞ ദിവസം ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ നോമിനി രാജീവ് ചന്ദ്രശേഖർ ആണെന്ന് അറിയിച്ചത്.
തുടർന്ന് അധ്യക്ഷസ്ഥാനത്തേക്ക് രാജീവ് നാമനിർദേശ പത്രിക നൽകുകയായിരുന്നു. പ്രധാന നേതാക്കളെല്ലാം പിന്തുണച്ച് ഒപ്പിട്ട പത്രികയാണ് അദ്ദേഹം സമർപ്പിച്ചത്. പ്രധാന നേതാക്കളെല്ലാം പിന്തുണച്ച് ഒപ്പിട്ട പത്രികയാണ് അദ്ദേഹം സമര്‍പ്പിച്ചത്. ഇന്ന് സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്ന ശേഷം ഔദ്യോഗികമായി പ്രഖ്യാപനം നടത്തുകയായിരുന്നു.
ഐക്യകണ്‌ഠേനയാണ് രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി തെരഞ്ഞെടുത്തതെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ അധികാരത്തിലെത്താനാകട്ടെയെന്നും പ്രഹ്‌ളാദ് ജോഷി രാജീവിനെ അധ്യക്ഷനായി പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് തെളിയിക്കാന്‍ കഴിഞ്ഞെന്ന് സ്ഥാനമൊഴിഞ്ഞ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി കേരളത്തില്‍ അവഗണിക്കാന്‍ പറ്റാത്ത ശബ്ദമായി മാറിയിട്ടുണ്ട്. ദൈനംദിന പ്രവര്‍ത്തനത്തിന് സാധ്യമാകുന്ന നേതാവാണ് രാജീവ് ചന്ദ്രശേഖര്‍. ഇത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കൈവച്ച മേഖലകളിലെ ഉജ്ജ്വല നേട്ടം ബിജെപിക്ക് ഊര്‍ജം നല്‍കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
ഇനി വരുന്നത് കേരളം ഭരിക്കാനുള്ള ബിജെപിയുടെ ദശാബ്ദമാണ്. ആ ദശാബ്ദത്തില്‍ പാര്‍ട്ടിയെ നയിക്കാനുള്ള ഭാഗ്യം രാജീവ് ചന്ദ്രശേഖറിന് ലഭിച്ചിരിക്കുന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ചു വര്‍ഷം എല്ലാവരുടെയും പിന്തുണയോടെ ബിജെപി അധ്യക്ഷനായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അനേകം മഹാരഥന്മാര്‍ നേതാക്കളായിരുന്ന പാര്‍ട്ടിയില്‍ എന്നെപോലെ സാധാരണക്കാരന്‍ അഞ്ചു വര്‍ഷം അധ്യക്ഷനായി ഇരുന്നു. സാധാരണക്കാരന് ഏത് പദവിയിലും എത്താനാകുന്ന ഏക പാര്‍ട്ടിയാണ് ബിജെപി.
ജനപിന്തുണ വര്‍ധിപ്പിക്കാന്‍ നമ്മുടെ പൂര്‍വികര്‍ പരിശ്രമിച്ചു. മറ്റേത് പാര്‍ട്ടിയോട് കിടപിടിക്കാനാകും വിധം ബിജെപി കേരളത്തില്‍ മാറി. കേരളം ബിജെപിക്ക് ബാലി കേറാ മലയാണെന്ന ധാരണ മാറി. അവസാനിപ്പിക്കാന്‍ പറ്റാത്ത ശക്തിയായി നമ്മള്‍ മാറി. ബിജെപിയുടെ വളര്‍ച്ച സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. രാജീവ് പുതിയ അധ്യക്ഷനായി വരുമ്പോള്‍ അദ്ദേഹത്തിന് ദൈനംദിന പ്രവര്‍ത്തകനാണോയെന്ന് പലരും ചോദിച്ചു. അദ്ദേഹത്തിന് അത് സാധിക്കുമെന്ന് ഒരുവര്‍ഷം തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചു കാണിച്ചു.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ആളുകളെ കൊണ്ട് മാറ്റി പറയിച്ചു. പുതിയ മാറ്റത്തിന്റെ കടിഞ്ഞാണ്‍ കൈമാറുകയാണ്. ഹിന്ദുക്കളുടെ പാര്‍ട്ടി എന്നാണ് ബിജെപിയെ വിമര്‍ശിക്കുന്നത്. അല്ല, എല്ലാവരുടെയും പാര്‍ട്ടിയാണ് ബിജെപി. മൂന്ന് മുന്നണികളുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ മുന്നണി നയിക്കുന്നത് ശ്രമകരമായ ജോലിയാണ്. കൈ നനയാതെ മീന്‍ പിടിക്കണം എന്ന ചിന്തയുള്ള പ്രതിപക്ഷമാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപിയെ സ്വാധീനിക്കാന്‍ യുഡിഎഫ് ശ്രമം നടത്തി. പക്ഷെ യുഡിഎഫ്- എല്‍ഡിഎഫ് സഹകരണം വേണ്ടെന്ന് വെച്ചു- കെ സുരേന്ദ്രന്‍ പറഞ്ഞു.