ഭയത്തോടെ കുട്ടൻ …രാജേഷിനെ വെട്ടിനുറുക്കിയതിന് ഏക ദൃക്‌സാക്ഷി.. കേസില്‍ വെളിപ്പെടുന്നത് നിര്‍ണായക വിവരങ്ങള്‍…

കൊച്ചി:റേഡിയോ ജോക്കി രാജേഷിനെ വെട്ടിനുറുക്കിയതിന് ഏക ദൃക്‌സാക്ഷി കുട്ടൻ ഭയത്തിലാണ് .. നാടിനെ നടുക്കിയ അരുംകൊലയുടെ ട്വിസ്റ്റുകൾ മാറിമറിയുമ്പോൾ ഭീതി മാറാതെ ഇപ്പോഴും രാജേഷിന്റെ സുഹൃത്ത് കുട്ടൻ. ക്രൂര കൊലയുടെ ഏക ദൃക്‌സാക്ഷി കൂടിയ കുട്ടന്‍ ഇപ്പോൾ സുഖം പ്രാപിച്ച്‌ വരുന്നു. ഒരാഴ്ചയോളമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും കുട്ടനെ ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു. ഇടത് കൈയിൽ ആണ് കുട്ടന് വെട്ടേറ്റത്. ആ കയ്യിലെ വെയിന്‍ അറ്റുപോയിരുന്നു.

നിലവില്‍ കയ്യില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. സംഭവത്തിനു ശേഷം ഇപ്പോഴും ഭയം വിട്ടു മാറിയിട്ടില്ല എന്നു കുട്ടന്‍ പറയുന്നു. വീട്ടില്‍ തന്നെ ഒരേ ഇരുപ്പാണ്. പത്രത്തില്‍ നിന്നാണ് രാജേഷ് വധത്തെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇയാള്‍ അറിയുന്നത്. ഞെട്ടലില്‍ നിന്ന് ഇപ്പോഴും മുക്തനാവാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആ ദിവസത്തെക്കുറിച്ചു കുട്ടന്‍ ഓര്‍ത്തെടുത്തു. അന്ന് നാവായ്ക്കുളം മുല്ലനല്ലൂര്‍ക്ഷേത്രത്തില്‍ നാടന്‍പാട്ട് പരിപാടി ഉണ്ടായിരുന്നു. രാത്രി ഒന്നരയോടെ പരിപാടി അവസാനിച്ചു. പരിപാടിക്കുശേഷം കുട്ടനും രാജേഷും രണ്ടു ബൈക്കുകളിലായാണ് രാജേഷിന്റെ സ്‌ററുഡിയോയിലെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് രാജേഷ് ബൈക്കില്‍ പടിഞ്ഞാറ്റേല വീട്ടില്‍ പോയി. പിറ്റെ ദിവസം ചെന്നൈയിലേയ്ക്കു പോകാനുള്ള ഡ്രസ്സടങ്ങിയ ബാഗും അല്‍പ്പം ലഘുഭക്ഷണവുമായി പെട്ടെന്നു മടവൂര്‍ മെട്രോ സ്‌ററുഡിയോയിലെത്തി. ഇരുവരും ചേര്‍ന്ന് ലഘുഭക്ഷണം കഴിച്ചു. ഇതിനിടയില്‍ സ്റ്റുഡിയോയുടെ മുന്നിലൂടെ ഒരു ചുവപ്പ് സ്വിഫ്റ്റ് കാര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നതു ശ്രദ്ധയില്‍ പെട്ടിരുന്നു. പെട്ടെന്നു വീണ്ടും ആകാര്‍ സ്റ്റുഡിയോയുടെ മുന്നില്‍ നിര്‍ത്തി. ആ സമയം കുട്ടന്‍ സ്റ്റുഡിയോയുടെ മുന്നില്‍ വരാന്തയിലായിരുന്നു. ഇതിനിടയില്‍ കാറില്‍ നിന്നും മുഖം മറച്ച ഒരാള്‍ ഇറങ്ങി കുട്ടന്റെ ഇടത്കയ്യില്‍ വെട്ടി.

വേട്ടേററകുട്ടന്‍ ജീവനും കൊണ്ടോടി രക്ഷപ്പെടുകയായിരുന്നു. ആ ഓട്ടത്തില്‍ റോഡരികിലെ ചില വീടുകളില്‍ തട്ടി വിളിച്ച്‌ രാജേഷിനെ വെട്ടുന്ന വിവരം അറിയിച്ചു. പക്ഷെ ആരും സഹായിച്ചില്ലെന്നു കുട്ടന്‍ പറയുന്നത്. പോലീസ്സില്‍ ആരാണ് അറിയിച്ചതെന്ന് ഇയാള്‍ക്ക് അറിയില്ല. കൊലയാളികള്‍ പോയ ശേഷമാണു ഇയാള്‍ തിരിച്ചെത്തിയത്. അപ്പോള്‍ രണ്ടരമണി കഴിഞ്ഞിരുന്നു. പിന്നീട് പോലീസ് എത്തി ഒരു കാറില്‍ രാജേഷിനേയും കുട്ടനേയും പാരിപള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. വഴിമദ്ധ്യേ രജേഷ് രക്തം വാര്‍ന്ന് മരിക്കുകയായിരന്നു.

രാജേഷിന്റെ കൊലപ്പെടുത്താന്‍ ആയുധം എത്തിച്ചു നല്‍കിയ സ്ഫടികം പിടിയില്‍

രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍.സ്ഫടികം എന്നു വിളിപ്പേരുള്ള സ്വാതി സന്തോഷാണ് അറസ്റ്റിലായത്. രാജേഷിനെ കൊലപ്പെടുത്താന്‍ ആവശ്യമായ ആയുധങ്ങള്‍ എത്തിച്ചു നല്‍കിയത് ഇയാളാണ്. ഞായറാഴ്ച കേസില്‍ മറ്റൊരു നിര്‍ണായക അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. കായംകുളം സ്വദേശി യാസിന്‍ മുഹമ്മദാണ് പോലീസിന്റെ പിടിയിലായത്. കൊലപാതകത്തിനു ശേഷം പ്രതികളെ ബംഗളുരുവിലേക്കു രക്ഷപ്പെടാന്‍ സഹായിച്ചതും, വാഹനം ഉപേക്ഷിച്ചതും എഞ്ചിനീയറായ യാസിന്‍ മുഹമ്മദാണെന്ന് പോലീസ് കണ്ടെത്തി.

ഗൂഢാലോചനയുടെയും പണം കൈമാറ്റത്തിന്റെയും തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. രാജേഷിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് ഗള്‍ഫില്‍ നിന്നാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. വിദേശത്തുള്ള യുവതിയുമായുള്ള ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ക്വട്ടേഷന്‍ നല്‍കിയ ആളും കൊലയാളി സംഘവും തമ്മില്‍ ബന്ധപ്പെട്ടത് വാട്സാപ്പിലൂടെയാണ്. എന്നാല്‍ കൊലപാതകത്തിനു ശേഷം വാട്സ്ആപ്പിലൂടെ ഇവര്‍ ബന്ധപ്പെട്ടിട്ടില്ല. കായംകുളം കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട മൂന്നു പേരെ കുറിച്ച് വ്യക്തമായ സൂചന പോലീസിനു ലഭിച്ചതായാണു വിവരം. കൊലപാതക സംഘത്തില്‍ നാലു പേരുണ്ടെന്നാണ് ദൃക്സാക്ഷി മൊഴി.

രാജേഷിന്റെ കാമുകിയായ നൃത്താധ്യാപികയുടെ ഭര്‍ത്താവ് സത്താര്‍ അനുയായി അലിഭായ് എന്നിവരാണ് ക്വട്ടേഷന്‍ നടപ്പിലാക്കിയതെന്ന് പോലീസ് കരുതുന്നു. ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യകണ്ണി അലിഭായിയെന്ന മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നിവര്‍ വിദേശത്തു നിന്നും ആദ്യമെത്തിയത് ബംഗളുരുവിലെ യാസിന്റെ വീട്ടിലേക്കാണ്. തുടര്‍ന്ന് വിദേശത്തു നിന്നെത്തിയ പണം പിന്‍വലിച്ച് ക്വട്ടേഷന്‍ സംഘത്തിനു നല്‍കുകയായിരുന്നു.

വാടകയ്ക്കെടുത്ത ചുമന്ന സ്വിഫ്റ്റില്‍ കൊലപാതകത്തിനുശേഷം അലിഭായിയും അപ്പുണ്ണിയും ബെംഗളുരുവില്‍ യാസിന്റെ വീട്ടില്‍ മടങ്ങിയെത്തുകയായിരുന്നു. ഇവിടെ നിന്നും അലിഭായ് കാഠ്മണ്ഡുവിലേക്കും അപ്പുണ്ണി ചെന്നൈയിലേക്കും കടക്കുകയായിരുന്നു. പിന്നാലെ കാര്‍ കായംകുളത്ത് എത്തിച്ച് വഴിയരികില്‍ ഉപേക്ഷിച്ച ശേഷം യാസിനും മുങ്ങി. രാജേഷിന്റെ കാമുകിയും സത്താറിന്റെ മുന്‍ ഭാര്യയുമായിരുന്ന നൃത്താധ്യാപികയിലേക്കും സംശയമുന നീളുന്നുണ്ട്.

 

Top