യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ വ്യത്യസ്തനായി ഇടപെടുന്ന വ്യക്തിയാണ് സൂപ്പര്‍ താരം രജനികാന്ത്. നില്‍ക്കുന്ന താരപദവിയുടെ ജാഡകളില്ലാതെ ഇടപെടുന്ന താരമെന്നാണ് രജനികാന്ത് അറിയപ്പെടുന്നത്. സത്യസന്ധമായ അദ്ദേഹത്തിന്റെ ഇടപെടലാണ് വലിയൊരുവിഭാഗം ആരാധകരെയും ആകര്‍ഷിക്കുന്നത്.
ഇത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഏറ്റവും പുതിയ ചിത്രമായ 2.0യുമായി ബന്ധപ്പെട്ട് അഭിമുഖത്തിനിടെ അവതാരക ലളിതജീവിതം നയിക്കുന്ന വ്യക്തിയെന്ന് വിശേഷിപ്പിച്ചപ്പോള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായത്. ലളിത ജീവിതം നയിക്കുന്ന വ്യക്തി എന്ന വിശേഷണം രജനികാന്ത് തിരുത്തുകയാണ് ചെയ്തത്.
ലളിതമായ ജീവിതം എന്നുപറയുന്നത് തെറ്റാണ് ഞാന്‍ സഞ്ചരിക്കുന്നത് ബി.എം.ഡബ്ല്യു കാറില്‍, താമസിക്കുന്നത് പോയസ് ഗാര്‍ഡനില്‍, ഭക്ഷണം കഴിക്കാന്‍ പോവുന്നത് പഞ്ചനക്ഷത്ര, സപ്തനക്ഷത്ര ഹോട്ടലുകളില്‍. ഇതാണോ ലളിത ജീവിതം-താരം ചോദിക്കുന്നു. സ്വന്തം പേരില്‍ കട്ടൗട്ട് ഇറങ്ങണമെന്ന് ആദ്യകാലത്ത് സ്വപ്നം കണ്ടിട്ടുണ്ട്. എന്നാല്‍ സത്യമാകുമ്പോള്‍ വലിയ സന്തോഷം തോന്നിയിരുന്നില്ല. പലപ്പോഴും സ്വപ്നം കാണുമ്പോഴുണ്ടാകുന്ന സന്തോഷം ആ സ്വപ്നം യാഥാര്‍ഥ്യമാകുമ്പോള്‍ തോന്നാറില്ല. എല്ലാത്തിലും അങ്ങനെ തന്നെയാണ്. വിവാഹത്തിലും.’ തമാശയായി രജനി പറഞ്ഞു.
2.0യില്‍ ആദ്യഭാഗത്തുള്ള ചിട്ടി, വസീഗരന്‍, 2.0 ഈ മൂന്നുകഥാപാത്രങ്ങള്‍ യന്തിരന്‍ ആദ്യഭാഗത്തിലുമുണ്ട്. അതല്ലാതെ ആദ്യഭാഗവുമായി 2.0യ്ക്കു യാതൊരു സാമ്യവുമില്ല. വലിയൊരു മെസേജ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ ശങ്കര്‍ നല്‍കുന്നുണ്ട്. മൊബൈല്‍ റേഡിയേഷന്‍ മൂലം സമൂഹത്തിനു സംഭവിക്കുന്ന മാറ്റങ്ങളാണ് സിനിമ. അതൊരു ത്രില്ലറായി സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ശങ്കര്‍ അവതരിപ്പിക്കുന്നു എന്നതാണ് പ്രശംസനീയം.