സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് രാഷ്ട്രീയത്തിലേയ്‌ക്കെന്ന് സൂചന; ഇന്നത്തെ സംവിധാനത്തില്‍ മാറ്റം വരണമെന്നും സ്റ്റൈല്‍ മന്നന്‍

ചെന്നൈ: രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് ഗതിവേഗം പകര്‍ന്ന് തമിഴ് ചലച്ചിത്രതാരം രജനീകാന്ത്. നിലവിലുള്ള രാഷ്ട്രീയ സംവിധാനത്തില്‍ മാറ്റം അനിവാര്യമാണെന്ന രജനീകാന്തിന്റെ പരാമര്‍ശമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത്. ഇന്നത്തെ രാഷ്ട്രീയ സംവിധാനം ജനങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ല. അവര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. ഇതില്‍ മാറ്റം വരണമെന്നും രജനി പറഞ്ഞു. കോടമ്പാക്കത്ത് ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു രാഷ്ട്രീയച്ചുവയുള്ള അദ്ദേഹത്തിന്റെ പ്രസ്താവന. കഴിഞ്ഞ നാലു ദിവസമായി ആരാധകരുമായി അദ്ദേഹം നടത്തിവരുന്ന കൂടിക്കാഴ്ച ഇന്ന് അവസാനിക്കും. തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പുറത്ത് വന്ന വാര്‍ത്തകള്‍ തന്നെ വേദനിപ്പിച്ചു എന്നും രജനികാന്ത് പറയുന്നു.

കഴിഞ്ഞ ദിവസം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രജനി തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഇതു വലിയ ചര്‍ച്ചയായിരുന്നു. ഇന്നു മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ദയവു ചെയ്ത് രാഷ്ട്രീയ ചോദ്യങ്ങള്‍ ചോദിക്കരുത്’ എന്നാണ് സൂപ്പര്‍ സ്റ്റാര്‍ പറഞ്ഞത്. എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആരാധകരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഉണ്ടായ സന്തോഷവും രജനി മറച്ചുവച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരാധകരോട് എന്ത് ഉപദേശമാണ് നല്‍കാനുളളതെന്നു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ: ‘കുടുംബത്തെ സംരക്ഷിക്കൂ. എല്ലാ ദുശ്ശീലങ്ങളും ഉപേക്ഷിക്കൂ’. നേരത്തെ ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലും സിഗരറ്റും മദ്യവും ഉപേക്ഷിക്കാന്‍ രജനി ആവശ്യപ്പെട്ടിരുന്നു.

‘വ്യക്തിഗതനേട്ടത്തിനായി രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നില്ലെങ്കില്‍ വിഷമിക്കരുത്. അതേസമയം, ഞാന്‍ രാഷ്ട്രീയത്തിലേക്ക് കടക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ ഒരിക്കലും അങ്ങനെയുളള ആള്‍ക്കാരെ എന്റെ അടുത്തേക്ക് വരാന്‍ അനുവദിക്കില്ല. അവരെയൊക്കെ ഞാന്‍ അകറ്റിനിര്‍ത്തും’ ഇതായിരുന്നു ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രജനി പറഞ്ഞത്.

Top