ഘെലോട്ട് സര്‍ക്കാര്‍ വീഴുമെന്ന് വസുന്ധര രാജെ.രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ ബി.ജെ.പിയുടെ അവിശ്വാസ പ്രമേയം.

ജെയ്പൂര്‍:രാജസ്ഥാനിൽ സച്ചിന്‍ പൈലറ്റിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ വിമത നീക്കം ദേശീയ നേതാക്കള്‍ ഇടപെട്ട് കഴിഞ്ഞ ദിവസം സമവായത്തിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെ ‘ 6 ബിഎസ്പി’ എംഎല്‍മാരുടെ കാര്യത്തില്‍ സുപ്രീംകോടതിയില്‍ നിന്നും കോണ്‍ഗ്രസിന് ആശ്വാസകരമായ വിധിയും വന്നിരിക്കുകയാണ് ഇപ്പോള്‍. ബിഎസ്പിയില്‍ നിന്നും എംല്‍എമാര്‍കൂറുമാറി കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

നാളെ നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തേടാന്‍ ഒരുങ്ങുന്ന അശോക് ഗെലോട്ട് സര്‍ക്കാരിന് ആശ്വാസകരമാവുന്ന തീരുമാനമാണ് കോടതിയില്‍ നിന്നം ഉണ്ടായിരിക്കുന്നത്. സച്ചിന്‍ പൈലറ്റും കൂട്ടരും പാര്‍ട്ടിയില്‍ തിരിച്ചെത്തിയെങ്കിലും അവരെ കൂടാതെ തന്നെ ഭൂരിപക്ഷം ഉറപ്പിക്കണമെന്നാണ് ഗെഹ്ലോത്തിന്‍റെ താല്‍പര്യം. 6 ബിഎസ്പി എംഎല്‍എമാര്‍ സഭയില്‍ പങ്കെടുക്കുന്നതിന് സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്താതിരുന്നതിനാല്‍ അശോകിന്‍റെ ആഗ്രഹം നടപ്പിലാവും.
അതേസമയം രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്താനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് ബി.ജെ.പി. അശോക് ഘെലോട്ട് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഇനി അധികകാലം മുന്നോട്ട് പോകില്ലെന്ന് ബി.ജെ.പി നേതാവും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ. ഘെലോട്ട് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ബി.ജെ.പി തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് വസുന്ധര രാജയുടെ പ്രസ്താവന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ് ഗുലാബ് ചാന്ദ് കട്ടാരിയയും വ്യക്തമാക്കി. വെള്ളിയാഴ്ച ബി.ജെ.പി എം.എല്‍.എമാരുടെ നിയമസഭാ കക്ഷി സമ്മേളനം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ സര്‍ക്കാരിനെതിരായ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും.

അതേസമയം അശോക് ഘെലോട്ട് സച്ചിന്‍ പൈലറ്റ് പോരാട്ടം താല്‍ക്കാലികമായെങ്കിലും അവസാനിച്ചതിന്‍െ്‌റ ആശ്വാസത്തിലാണ് കോണ്‍ഗ്രസ് ക്യാമ്പ്. ഇതുവരെ സംഭവിച്ച തെറ്റിദ്ധാരണകള്‍ മറന്നും ക്ഷമിച്ചും മുന്നോട്ട് പോകാമെന്ന് അശോക് ഘെലോട്ട് എം.എല്‍.എമാരോട് പറഞ്ഞു. അശോക് ഘെലോട്ടും സച്ചിന്‍ പൈലറ്റും പരസ്പരം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുവെങ്കിലും ഇരു നേതാക്കളും ഇതുവരെ പരസ്പരം കണ്ടിട്ടില്ല.

18 എം.എല്‍.എമാര്‍ക്കൊപ്പമാണ് സച്ചിന്‍ പൈലറ്റ് വിമതസ്വരം ഉയര്‍ത്തിയത്. എം.എല്‍.എമാരെ അടര്‍ത്തിമാറ്റിക്കൊണ്ട്, പൈലറ്റ് ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു മാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ പൈലറ്റ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി.

Top