ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭ തെരഞ്ഞെടുപ്പ് മാര്‍ച്ച്‌ 31ന്

കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ രാജ്യസഭ തെരഞ്ഞെടുപ്പ് മാര്‍ച്ച്‌ 31ന്. കേരളത്തില്‍ മൂന്ന് ഒഴിവുകളാണ് വരുന്നത്.

എ.കെ.ആന്റണി, എം.വി. ശ്രേയാംസ് കുമാര്‍, കെ. സോമപ്രസാദ് എന്നിവരുടെ കാലാവധിയാണ് ഏപ്രില്‍ രണ്ടിന് അവസാനിക്കുന്നത്. രാജ്യസഭ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശര്‍മ ഉള്‍പ്പെടെ 13 പേര്‍ കാലാവധി പൂര്‍ത്തിയാക്കി ഒഴിയുന്നതിലേക്കാണ് തെരഞ്ഞെടുപ്പ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഞ്ചാബ് – അഞ്ച്, അസം – രണ്ട്, ഹിമാചല്‍ പ്രദേശ് – ഒന്ന്, ത്രിപുര – ഒന്ന്, നാഗാലാന്‍ഡ് – ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ ഒഴിവുകള്‍. പ്രതാപ് സിങ് ബജ്‌വ, നരേഷ് ഗുജ്‌റാള്‍ തുടങ്ങിയവരും കാലാവധി പൂര്‍ത്തിയാകുന്നവരില്‍ ഉള്‍പ്പെടും.

മാര്‍ച്ച്‌ 14ന് വിജ്ഞാപനം ഇറങ്ങും. മാര്‍ച്ച്‌ 21ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 22ന് സൂക്ഷ്മ പരിശോധന നടക്കും. 31ന് രാവിലെ 9 മുതല്‍ വൈകീട്ട് നാല് വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം അഞ്ച് മണിക്ക് വോട്ടെണ്ണല്‍ നടക്കും.

Top