ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകന് കൂട്ടുനിന്ന ബ്യൂട്ടീഷ്യന്‍ പിടിയില്‍; രാഖിയെ അറസ്റ്റ് ചെയ്തത് വിവിധ കുറങ്ങള്‍ ചുമത്തി

ഭര്‍ത്താവിനെ കൊല്ലാന്‍ കൂട്ടുനില്‍ക്കുകയും കൊലപാതകിയായ കാമുകനെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്ത ബ്യൂട്ടീഷ്യന്‍ രാഖി അറസ്റ്റിലായി. ഭര്‍ത്താവായ വിനോദ് കുമാറിനെ (35)കൊലപ്പെടുത്തിയ കേസിലാണ് രണ്ടാം പ്രതിയായി ഭാര്യ രാഖിയെ(29) ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ പേരൂര്‍ക്കട തൊഴുവന്‍കോട് ശ്രീവിനായക ഹൗസില്‍ മനോജും (30) രാഖിയുമായുള്ള വഴിവിട്ട ബന്ധങ്ങളാണ് വിനോദിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.

മെയ് 12ന് വാടകക്കെട്ടിടത്തിലാണ് വിനോദ് കഴുത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ വീടിനു മുന്നില്‍ നാട്ടുകാര്‍ കാണുന്നത്. പൊലീസ് പറയുന്നത് ഇങ്ങനെ, രാവിലെ വിനോദും കുടുംബവും പള്ളിയില്‍ പോയിരുന്നു. ഉച്ചയോടെയാണ് മടങ്ങിയെത്തിയത്. ഈ സമയം വീടിന്റെ അടുക്കളയില്‍ മനോജ് ഉണ്ടായിരുന്നു. വീടിന്റെ പുറകു വശത്തെ ഗ്രില്ലുള്ള വാതില്‍ പൂറത്തു നിന്നും ഓടാമ്പല്‍ നീക്കിയാണ് മനോജ് അകത്തു കയറിയത്. മനോജിനെ വീട്ടിനുള്ളില്‍ കണ്ടതോടെ രാഖിയും വിനോദും തമ്മില്‍ ഇതേച്ചൊല്ലി പിടിവലി നടന്നു. ഇതിനിടയില്‍ മനോജ് അടുക്കളയില്‍ ഉണ്ടായിരുന്ന കത്തി കൊണ്ട് വിനോദിനെ കുത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുത്തേറ്റ വിനോദ് നിലവിളിച്ചു കൊണ്ട് പുറത്തേക്ക് ഓടുന്നതിനിടയില്‍ വീട്ടു മുറ്റത്തു തന്നെ കുഴഞ്ഞു വീണു. ഈ സമയം കൊണ്ട് മനോജ് രക്ഷപ്പെടുകയും ചെയ്തു. കൊലപാതകത്തിനു കൂട്ടു നില്‍ക്കല്‍, തെളിവുകള്‍ നശിപ്പിക്കല്‍, ശരിയായ വസ്തുത മറച്ചു വയ്ക്കല്‍, ഗൂഢാലോചന എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വട്ടപ്പാറ സിഐ കെ. ബിജുലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രാഖിയെ അറസ്റ്റു ചെയ്തത്. നെടുമങ്ങാട് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

മൂന്നു വര്‍ഷം മുന്‍പാണ് വിനോദിന്റെ സുഹൃത്തായി എത്തിയ മനോജ് രാഖിയുമായി ബന്ധം തുടങ്ങുന്നത്. താനില്ലാത്ത സമയങ്ങളില്‍ മനോജ് വീട്ടിലെത്താറുണ്ടെന്ന് പിന്നീടാണ് വിനോദ് അറിയുന്നത്. ഇതോടെ വീട്ടില്‍ വഴക്ക് പതിവായി. എന്നിട്ടും രാഖി പിന്‍മാറിയില്ല. മക്കളെ ഉപേക്ഷിക്കാനാവില്ലെന്നും അതുകൊണ്ടാണു പലതും സഹിക്കുന്നതെന്നും തന്റെ വീട്ടുകാരോട് വിനോദ് പലവട്ടം പറഞ്ഞിരുന്നു. വഴക്കിനിടെ വിനോദിന് രാഖിയില്‍ നിന്നും പലവട്ടം മര്‍ദനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് വട്ടപ്പാറ പൊലീസില്‍ പരാതികളും നല്‍കിയിരുന്നു. ഇതിനിടയിലാണ് വിജനമായ സ്ഥലത്ത് രാഖിയുടെ നിര്‍ബന്ധ പ്രകാരം വാടക വീട് എടുക്കുന്നത്.

പിതാവിന്റെ കൊലപാതകത്തിന് രണ്ടാംക്ലാസിലും എല്‍കെജിയിലും പഠിക്കുന്ന മക്കളും സാക്ഷികളാകേണ്ടി വന്നു. ഇതില്‍ രണ്ടാംക്ലാസുകാരന്റെ മൊഴിയാണ് നിര്‍ണായകമായത്. മാതാവിന്റെ ഭീഷണിയില്‍ ആദ്യം പിതാവ് ആത്മഹത്യ ചെയ്തെന്നു പറഞ്ഞ മകന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കൗണ്‍സിലിങ്ങിനു ശേഷമാണ് മനോജിന്റെ സാന്നിധ്യവും രാഖിയുടെ പങ്കാളിത്തവും തുറന്നു പറഞ്ഞത്. കുട്ടികള്‍ ഇപ്പോള്‍ രാഖിയുടെ മാതാപിതാക്കളോടൊപ്പമാണ്. എന്നാല്‍ കുട്ടികളുടെ സുരക്ഷ പ്രശ്നമാണെന്നും അവരെ വിട്ടുകിട്ടാന്‍ നിയമപരമായി മുന്നോട്ടു പോകുമെന്നും വിനോദിന്റെ പിതാവ് ജോസഫ് പറയുന്നു.

പോത്തന്‍കോട് ന്മ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും തുടക്കത്തില്‍ വിനോദിന്റെ മരണം ആത്മഹത്യയെന്നെഴുതി തള്ളാനായിരുന്നു പൊലീസും ശ്രമിച്ചത്. ഇതിനിടെയായിരുന്നു വിനോദിന്റെ മകന്‍ രണ്ടാംക്ലാസ്സുകാരന്‍ മൊഴിമാറ്റുന്നത്. പിന്നീട് രാഖിക്കും ആത്മഹത്യയെന്ന ആദ്യമൊഴി മാറ്റേണ്ടി വന്നു. ഇതോടെയാണ് പൊലീസിന് കൊലപാതകത്തിന് കേസെടുക്കേണ്ടി വന്നത്. രാഖിയുടെ അറസ്റ്റു വൈകിയതിന് പൊലീസിനു നേരെ ആക്ഷേപമുയര്‍ന്നിരുന്നു. വിനോദിന്റെ ബന്ധുക്കള്‍ സ്റ്റേഷനു മുന്നില്‍ സമരത്തിനെത്തുമെന്ന ഘട്ടം വരെയുണ്ടായി. രാഖിയെ അറസ്റ്റു ചെയ്യാന്‍ വീണ്ടും ആഴ്ചകള്‍ വേണ്ടി വന്നു.

Top