11 വര്‍ഷത്തെ കാത്തിരിപ്പ്; നടന്‍ രാം ചരണിനും ഉപാസനയ്ക്കും പെണ്‍കുഞ്ഞ് പിറന്നു; ആഘോഷവുമായി ചിരഞ്ജീവിയും കുടുബവും

നടന്‍ രാം ചരണും ഭാര്യ ഉപാസന കാമിനേനി കോനിഡെലയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവിലാണ് രാം ചരണിനും ഉപാസനയ്ക്കും ആദ്യ കണ്‍മണി പിറന്നിരിക്കുന്നത്.

രാം ചരണ്‍ ചിത്രം ‘RRR’ലെ നാട്ടു നാട്ടു ഗാനത്തിന് ഓസ്‌കര്‍ ലഭിക്കുമ്പോള്‍ ഉപാസന ആറ് മാസം ഗര്‍ഭിണിയായിരുന്നു. ഉപാസനയും ഓസ്‌കര്‍ വേദിയില്‍ പങ്കെടുത്തിരുന്നു. ഹൈദരാബാദിലെ അപ്പോളോ ജൂബിലി ഹില്‍സ് ആശുപത്രിയിലാണ് കുഞ്ഞിന്റെ ജനനം. ചിരഞ്ജീവിയും കുടുംബവും ആഘോഷത്തിന് തയാറെടുത്തു കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top