തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നതാവും വി.ഡി. സതീശന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരെന്ന് നിയുക്ത ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനങ്ങള്‍ക്ക് സൈ്വരജീവിതം ഉറപ്പുവരുത്തുക എന്നതിനായിരിക്കും തന്റെ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് മാധ്യമങ്ങളെ കാണവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ജനങ്ങള്‍ക്ക് സൈ്വരജീവിതം ഉറപ്പുവരുത്തുക എന്നതാണ് എന്റെ മുന്‍ഗണന. കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നതാവും വി.ഡി. സതീശന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍. കേരളത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ലക്ഷ്യം, ചെന്നിത്തല പറഞ്ഞു.
ആഭ്യന്തരവകുപ്പിലേത്താന്‍ ഒരു പോരാട്ടവും നടത്തേണ്ടി വന്നിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ നേരത്തെ ആഭ്യന്തരമന്ത്രിയായിരുന്നു. 40 വര്‍ഷം മുമ്പ് കെ. കരുണാകരനൊപ്പം മന്ത്രിയായിരുന്നു. അതുകൊണ്ട് മന്ത്രിസ്ഥാനത്ത് വരാന്‍ ഒരു പോരാട്ടത്തിന്റെ ആവശ്യവുമില്ല. ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ആ വാക്കുകളും സഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദവും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശവും ഉള്‍ക്കൊണ്ടാണ് ഞാന്‍ മന്ത്രിസഭയിലേക്ക് വന്നത്, രമേശ് ചെന്നിത്തല വ്യക്തമാക്കി.
മന്ത്രിസഭയില്‍ ചേരണോ വേണ്ടയോ എന്ന സംശയം മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷെ, സഹപ്രവര്‍ത്തകരും പാര്‍ട്ടി പ്രവര്‍ത്തകരും ഹരിപ്പാട്ടെ ജനങ്ങളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയില്‍ എത്തിയത്. ജനങ്ങള്‍ക്ക് സന്തോഷമായി ജീവിക്കാനുള്ള അവസരം കൊടുക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിന്റെ ഉത്തരവാദിത്വമാണ് എനിക്കുള്ളത്. അതിനുള്ള പരിശ്രമം നടത്തും. പാര്‍ട്ടി എന്ത് പറഞ്ഞാലും അത് കേള്‍ക്കുന്ന പാരമ്പര്യമാണ് എനിക്കുള്ളത്. പാര്‍ട്ടി ധാരാളം അവസരം തന്നിട്ടുണ്ട്. ചിലപ്പോള്‍ രാഷ്ട്രീയത്തില്‍ ഉയര്‍ച്ചയും ചിലപ്പോള്‍ താഴ്ചയും ഉണ്ടാകും. അതെല്ലാം ഇതിന്റെ ഭാഗമായി കണക്കാക്കുക, ചെന്നിത്തല പറഞ്ഞു.


