കോട്ടയം: പാർട്ടിയിൽ അധികാരം പിടിക്കാനുള്ള പണി തുടങ്ങി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടുള്ള പണിയാണ് തുടങ്ങിയിരിക്കുന്നത് !എന്‍എസ്എസിനൊപ്പം പുതിയ രാഷ്ട്രീയ സന്ദേശം നൽകാൻ എസ് എന്‍ ഡി പിയും മുന്‍ ആഭ്യന്തരമന്ത്രിയെ ചേര്‍ത്തു പിടിക്കുന്നു.നായര്‍-ഈഴവ വിഭാഗങ്ങളുടെ പിന്തുണ കാട്ടി പാർട്ടിയിൽ. വെള്ളാപ്പളളിയേയും സുകുമാരന്‍ നായരേയും കാട്ടി ചെന്നിത്തലയുടെ കിടുക്കൻ നീക്കത്തിൽ വിഡി സതീശനെ വെട്ടുകയാണ് മുഖ്യ ലക്‌ഷ്യം അതിനായി എല്ലാ ജാതി സമവാക്യങ്ങളിലും താൻ മുന്നിലാണ് എന്ന് വരുത്തി തീർക്കാനുള്ള നീക്കത്തിലാണ് ചെന്നിത്തല .
അതിനായി സമുദായങ്ങളിലേക്ക് കടന്നുകയറാൻ ചെന്നിത്തല. സമുദായങ്ങളെ അടുപ്പിക്കാൻ തന്ത്രപരമായ നീക്കവും തുടങ്ങി . മന്നം ജയന്തിക്ക് പിന്നാലെ ശിവഗിരി – ഗുരുകുലം തീർത്ഥാടന പദയാത്ര ഉദ്ഘാടനം ചെയ്യാനും രമേശ് ചെന്നിത്തല. എസ്എൻഡിപിക്ക് വേണ്ടി ചടങ്ങിലെത്തുന്നത് പ്രീതി നടേശൻ. പിണക്കം മറന്ന് ചെന്നിത്തലയും എന്‍എസ്എസും ഒന്നിച്ചത് വിഡി സതീശന്‍ ഇഫക്ടില്‍ ആണെന്നാണ് സൂചന .അടുത്ത കാലത്തായി ക്രിസ്ത്യാനികൾ മൊത്തം ആക്ഷേപിച്ച സതീശൻ ഇപ്പോൾ ക്രിസ്ത്യൻ മത നെറ്റ്‍ഹാക്കൾക്ക് സ്വീകാര്യൻ ആയത് ആശങ്കയോടെ മറ്റുള്ളവർ . ഉപ തെരെഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഘടക കക്ഷികള്‍ക്കിടയിലും കോണ്‍ഗ്രസിലും സതീശന്‍ ശക്തനായ സതീശനെ വെട്ടാനുള്ള നീക്കത്തിലാണ് മറ്റുള്ള ഗ്രുപ്പുകൾ .
രമേശ് ചെന്നിതലയെ വീണ്ടും ചേര്‍ത്തുപിടിച്ച് എന്‍എസ്എസ് പുതിയ രാഷ്ട്രീയ സന്ദേശം നല്‍കുമ്പോള്‍ എസ് എന്‍ ഡി പിയും മുന്‍ ആഭ്യന്തരമന്ത്രിയെ ചേര്‍ത്തു പിടിക്കുന്നു. എന്‍ എസ് എസ് പരിപാടിക്ക് മുമ്പ് എസ് എന്‍ ഡി പി യോഗത്തിന്റെ ചടങ്ങിന് ചെന്നിത്തല എത്തും. എസ് എന്‍ ഡി പി യൂണിയന്റെ ശിവഗിരി-ഗുരുകുലം തീര്‍ത്ഥാടന പദയാത്രയുടെ ഉദ്ഘാടകന്‍ ചെന്നിത്തലയാണ്. വൈക്കം യൂണിയന്റെ പരിപാടിയില്‍ സമ്മേളന ഉദ്ഘാടനമാണ് ചെന്നിത്തലയ്ക്ക്. പദയാത്ര ഉദ്ഘാടനത്തിന് എത്തുന്നത് വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശനാണ്. ഇതില്‍ നിന്നും എസ് എന്‍ ഡി പി യോഗ നേതൃത്വത്തിന്റെ അറിവോടെയാണ് ചെന്നിത്തലയെ പരിപാടിക്ക് വിളിക്കുന്നതെന്ന് വ്യക്തമാകുകയാണ്.
കുറച്ചു കാലമായി കേരളത്തിലെ രാഷ്ട്രീയത്തില്‍ നിന്നും ചെന്നിത്തലയെ ചിലര്‍ മാറ്റി നിര്‍ത്തുന്നുവെന്ന ചര്‍ച്ചയുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മഹാരാഷ്ട്രയിലായിരുന്നു ചുമതല. വയനാട്ടിലും പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോഴും ചെന്നിത്തല മഹാരാഷ്ട്രയിലായിരുന്നു. അവിടെ കോണ്‍ഗ്രസ് മുന്നണി നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റു. ഇതോടെ ചെന്നിത്തലയുടെ കാലം കഴിഞ്ഞെന്ന വിലയിരുത്തലുകള്‍ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു. ഇതിനിടെയാണ് മണിയാര്‍ വൈദ്യുതി ഇടപാടില്‍ ആരോപണവുമായി ചെന്നിത്തല എത്തിയത്. തെളിവ് അടക്കം പുറത്തു വിട്ടു. കൊച്ചയിലെ സ്മാര്‍ട് സിറ്റിയിലും കത്തി കയറി. ഇതോടെ പ്രതിപക്ഷത്തെ പ്രധാന ശബ്ദമായി ചെന്നിത്തല മാറി. പിന്നാലെ എന്‍ എസ് എസ് ക്ഷണവും എത്തി. മന്നം ജയന്തിയില്‍ മുഖ്യപ്രഭാഷകനായാണ് ചെന്നിത്തലയെ ക്ഷണിച്ചിരിക്കുന്നത്. ജനുവരി രണ്ടിന് പെരുന്നയില്‍ ചേരുന്ന സമ്മേളനത്തില്‍ ചെന്നിത്തല പങ്കെടുക്കും. പരിപാടിയുടെ നോട്ടീസ് പുറത്തിറക്കി. ഇതിന് പിന്നാലെയാണ് അതിന് മുമ്പുള്ള പരിപാടിയിലേക്ക് എസ് എന്‍ ഡി പിയും ചെന്നിത്തലയെ ക്ഷണിക്കുന്നത്. ഇതോടെ ഈ സമുദായത്തിനും ചെന്നിത്തലയോട് താല്‍പ്പര്യം ഉണ്ടെന്ന് വ്യക്തമാകുകയാണ്.
ആലപ്പുഴയിലെ ഹരിപ്പാടെ എംഎല്‍എയാണ് ചെന്നിത്തല. എസ് എന്‍ ഡി പി യ്ക്ക് ഏറെ സ്വാധീനമുള്ള നിയോജക മണ്ഡലമാണ് ഹരിപ്പാട്. അതുകൊണ്ട് തന്നെ എന്‍ എസ് എസിനൊപ്പം എസ് എന്‍ ഡി പിയും ചെന്നിത്തലയെ ചേര്‍ത്തു നിര്‍ത്തുന്ന രാഷ്ട്രീയ സന്ദേശം അണികള്‍ക്ക് നല്‍കുന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. ഹരിപ്പാട്ടെ വിജയത്തിന് ചെന്നിത്തലയ്ക്ക് ഇതും അനിവാര്യ ഘടകമാണ്. എന്‍ എസ് എസിനേയും എസ് എന്‍ ഡി പിയേയും ഒരു പോലെ കണ്ട് താന്‍ ഒരു സമുദായത്തിന്റെ മാത്രം ആളല്ലെന്ന സന്ദേശം നല്‍കാനും ചെന്നിത്തല ശ്രമിക്കും. ക്രൈസ്തവ-മുസ്ലീം മത നേതാക്കളുമായുള്ള സൗഹൃദവും ചെന്നിത്തല ശക്തമായി കൊണ്ടു പോകും. ഒരു സമൂദായത്തിന്റെ മാത്രം ആളായി തളയ്ക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന തിരിച്ചറിവില്‍ ചെന്നിത്തല വ്യക്തമായ പദ്ധതികള്‍ ഇതിന് വേണ്ടി തയ്യാറാക്കുമെന്നും സൂചനയുണ്ട്. ചെന്നിത്തലയോട് ഒരു അതൃപ്തിയുമില്ലെന്ന സന്ദേശമാണ് വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും നല്‍കുന്നത് എന്നതാണ് വസ്തുത.