യാതൊരു മാനദണ്ഡവുമില്ലാതെ സര്‍ക്കാര്‍ ജീവനക്കാരെ സ്ഥലം മാറ്റുകയാണെന്ന് ചെന്നിത്തല

ramesh

തിരുവനന്തപുരം: അധികാരത്തിലെത്തിയ ഇടതു സര്‍ക്കാര്‍ ഒരു കാരണവുമില്ലാതെ ജീവനക്കാരെ സ്ഥലം മാറ്റുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി കളിക്കുകയാണ്. ജീവനക്കാരോട് പ്രതികാര നടപടികള്‍ ഉണ്ടാകില്ലന്ന് മുഖ്യമന്ത്രി പറഞ്ഞ് നാവ് വായിലിടുന്നതിന് മുമ്പാണ് ഇത്തരം പ്രതികാര നടപടികള്‍ അരങ്ങേറിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അംഗപരിമതര്‍, കാന്‍സര്‍ രോഗികള്‍, ഗുരുതരമായ വൃക്ക രോഗം ബാധിച്ചവര്‍, കടുത്ത പ്രമേഹരോഗമുള്ളവര്‍, റിട്ടയര്‍ ചെയ്യാന്‍ കുറച്ചുമാസങ്ങള്‍ മാത്രമുള്ളവര്‍ ഇവരെയൊക്കെ യാതൊരു തത്വദീക്ഷയുമില്ലാതെ സ്ഥലം മാറ്റുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിനെതിരെ പ്രതിപക്ഷം ഇന്ന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയെന്നും ചെന്നിത്തല ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെക്രട്ടറിയേറ്റ് 1000 പഞ്ചായത്ത് 247 പൊതുമരാമത്ത് 120 ഗ്രാമവികസനം 6 സാമൂഹ്യനീതി 115 ആരോഗ്യം, 324 രജിസ്ട്രേഷന്‍ 104 വ്യവസായ വാണിജ്യം 128. ലോട്ടറി 14 പട്ടികവര്‍ഗ്ഗവികസനം 20 എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് 127 സഹകരണം 406 സെയില്‍സ് ടാക്സ് 40 വനം 8 എംപ്ലോയ്മെന്റ് എക്സ്ച്ചേയ്ഞ്ച് 20 ട്രാന്‍സ്പോര്‍ട്ട് 32 കെഎസ്എഫ്ഇ 500 റവന്യൂവകുപ്പ് 830 എന്നിങ്ങനെയാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നടന്ന സ്ഥലം മാറ്റങ്ങള്‍ എന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരമാര്‍ശത്തില്‍ പ്രതിപക്ഷം ഇന്ന് പ്രകോപിതരായിരുന്നു.പിടി തോമസിന് സ്ഥലജലഭ്രമം ഉണ്ടായെന്ന മുഖ്യമന്ത്രിയുടെ പരമാര്‍ശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി മര്യാദക്ക് സംസാരിക്കാന്‍ ശീലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. ആര്‍ക്കാണ് സ്ഥലചലഭ്രമമെന്ന് ബോധ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയില്‍ നിന്ന് ഇത്തരം ഒരു പ്രസ്താവന പ്രതീക്ഷിച്ചിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാരെ അന്യായമായി സഥലം മാറ്റുന്നു എന്നാരോപിച്ച് പി ടി തോമസ് എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലംമാറ്റം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പിടി തോമസാണ് അവതരിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ പരമാര്‍ശം. സ്വഭാവിക രീതിയിലുളള സ്ഥലംമാറ്റം മാത്രമാണ്് നടന്നിട്ടുളളുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.

Top