ബഡായി ബംഗ്ളാവ് വിവാദം …പുതിയ അവതാരകന്റെ ഈഗോ…മുകേഷും കാരണം.. എല്ലാം ഉള്ളില്‍ തട്ടി എഴുതി രമേഷ് പിഷാരടി.

കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവില്‍ രമേഷ് പിഷാരടിയുടെ അഭാവം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. മോഹന്‍ലാല്‍ എന്ന വലിയ നടന്‍ വന്നപ്പോള്‍ പിഷാരടിയെ എന്തിന് തഴഞ്ഞു എന്നാണ് പലരും ചോദിച്ചത്. പതിവ് നിലവാരം പുലര്‍ത്താന്‍ ഷോയ്ക്കു കഴിഞ്ഞതുമില്ല. പിഷാരടി ഇല്ലാത്ത ബഡായി ബംഗ്ലാവ് ഉപ്പില്ലാത്ത കഞ്ഞി പോലെയാണെന്ന തരത്തിലുള്ള ട്രോളുകള്‍ ചറപറ പ്രവഹിക്കാനും തുടങ്ങി.

പൈസ കൂട്ടി ചോദിച്ചതോടെ പിഷാരടിയെ ചാനലുകാര്‍ ഒഴിവാക്കിയതാണെന്നായിരുന്നു ചില അഭ്യൂഹങ്ങള്‍. എന്നാല്‍, മറ്റൊരു അവതാരകനായ മുകേഷുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് പിഷാരടി പിന്‍മാറുകയാണെന്നും ഗോസിപ്പുകള്‍ വന്നു.
എന്നാല്‍ അതല്ല ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവില്‍ നിന്നും രമേഷ് പിഷാരടിയെ മാറ്റിയോ എന്ന ചോദ്യത്തിന് അവസാനം പിഷാരടി തന്നെ രംഗത്തെത്തി. ഒരു കത്തിന്റെ രൂപത്തില്‍ എല്ലാറ്റിനും മറപുടി പറയുകയാണ്. അമേരിക്കയില്‍ എം.ജി. ശ്രീകുമാര്‍ നയിക്കുന്ന ഒരു ഷോയുടെ ഭാഗമായതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാനാകാത്തത്. ഇത്തരം ഷോകള്‍ക്ക് പോകാറുള്ളപ്പോള്‍ സാധാരണയായി എപ്പിസോഡുകള്‍ നേരത്തെ തന്നെ ഷൂട്ട് ചെയ്യാറാണ് പതിവെന്നും എന്നാല്‍ ഇത്തവണ പല സാങ്കേതിക പ്രശ്‌നങ്ങളും കാരണം ഷൂട്ട് ചെയ്യാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറയുന്നു. മുകേഷിന്റെ തിരക്കു കാരണം സമയത്തിന് ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും പിഷാരടി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്ക് പകരം എത്തിയ രാജേഷ് എന്ന സുഹൃത്തിനോട് ആക്കിക്കൊണ്ട് നന്ദി പറഞ്ഞു. വിവിധ ഭാഷകളിലെ അവതാരകന്റെ ഈ ഗോ മാറ്റിവച്ച് ദക്ഷിണപോലും വാങ്ങിയില്ലത്രേ…

4 എപ്പിസോഡിന്റെ ഇടവേളകഴിഞ്ഞാല്‍… ഇന്ദു ചൂടന്‍ വരും പുതിയ ചളികള്‍ അടിക്കാനും… ചിലതു വാങ്ങിച്ചു കൂട്ടാനും എന്ന് തുടങ്ങിയാണ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

 

https://www.facebook.com/svpradeeptvm (ന്യൂസ് 18 ചാനലിന്റെ മുന്‍ സീനിയര്‍ അവതാരകനാണ് ലേഖകന്‍, 9495827909)

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ്LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com

 

Top