ടെക്കിയുടെ കൊലപാതകം; സംഭവം പുറത്തറിയാതിരിക്കാന്‍ പ്രതി രാംകുമാറിനെ പോലീസ് കൊല്ലാന്‍ ശ്രമിച്ചെന്ന് പിതാവ്

ramkumar

ചെന്നൈ: ടെക്കിയുടെ കൊലപാതകത്തിലും പ്രതി രാംകുമാറിനുപിന്നിലും ദുരൂഹതകള്‍ നിഴലിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രതി രാംകുമാറിന്റെ കഴുത്ത് പോലീസ് തന്നെയാണ് മുറിച്ചതെന്ന് പ്രതിയുടെ അച്ഛന്‍ പറയുന്നു. സംഭവത്തിന്റെ സത്യാവസ്ഥ അറിയാതിരിക്കാന്‍ മകനെ പോലീസ് ഉപദ്രവിക്കുകയായിരുന്നു.

കഴുത്ത് മുറിച്ചതിന് ശേഷം തന്റെ മകന്‍ എങ്ങനെയാണ് കുറ്റസമ്മതം നടത്തിയത് എന്നാണ് പിതാവ് ചോദിക്കുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ സംസാരിക്കാത്തിരിക്കാന്‍ വേണ്ടിയാണ് മകന്റെ കഴുത്ത് പോലീസ് മുറിച്ചതെന്നും പിതാവ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂലൈ 1ന് രാത്രി വീട്ടില്‍ എത്തിയ പോലീസുകാര്‍ മുത്തുകുമാര്‍ എവിടെയെന്നാണ് ചോദിച്ചത്. എന്നാല്‍ മുത്തുകുമാര്‍ എന്നൊരാള്‍ വീട്ടില്‍ ഇല്ലെന്ന് പോലീസിനോട് പറയുകയും ചെയ്തു. തുടര്‍ന്നാണ് വീട്ടില്‍ നിന്നും രാംകുമാറിനെ പിടികൂടിയത്. തന്റെ മകന്‍ ജോലി ചെയ്യുന്നത് തെങ്കാശിയിലെ ബിഎസ്എന്‍എല്‍ ഓഫീസിലാണ്. സ്വാതി കൊലപാതക കേസില്‍ തന്റെ മകന് പങ്കില്ലെന്നും ഇയാള്‍ പറഞ്ഞു.

പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തത് കൊണ്ടാണ് രാം കുമാറിന് നേരെ കുറ്റം ചുമത്തുന്നതെന്നും ആളുമാറിയാണ് തന്റെ മകനെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നും പിതാവ് പറഞ്ഞു. ജൂണ്‍ 25 ന് രാത്രിയാണ് ചെന്നൈയില്‍ നിന്നും രാം കുമാര്‍ വീട്ടിലേക്ക് എത്തിയത്. ജൂണ്‍ 24 നായിരുന്നു നുങ്കംപാക്കം റെയില്‍വ്വേ സ്റ്റേഷനില്‍ വെച്ച് സ്വാതി കൊല്ലപ്പെട്ടത്. സംഭവത്തില്‍ രാം കുമാറിന്റെ പിതാവിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കേണ്ടതാണ്. രാം കുമാറിന് സംസാരിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ യഥാര്‍ത്ഥ പ്രതി ആരെന്ന കാര്യത്തില്‍ തീരുമാനത്തില്‍ എത്താന്‍ സാധിക്കൂ…

Top