ക്രൈം ഡെസ്‌ക്
നെയ്‌റോബി: വേശ്യാവൃത്തിക്കു പിടിയിലായ പതിനാറുകാരിയായെ പെൺകുട്ടി ജയിലിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. അറസ്റ്റ് ചെയ്തു ജയിലിലെത്തിച്ച രണ്ടു ദിവസത്തിനിടെ 30 പേരാണ് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. ക്രൂരമായ ബലാത്സംഗത്തിനിടയായി ഗുരുതരാവസ്ഥയിൽ കഴിഞ്ഞ പെൺകുട്ടിയെ ആറു മണിക്കൂറിനു ശേഷമാണ് ജയിൽ അധികൃതർ ആശുപത്രിയിൽ എത്തിച്ചത്.
കെനിയയിലെ നെയ്‌റോബിയിലെ സെൻട്രൽ ജയിലിലാണ് പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടതെന്നു ഇംഗ്ലീഷ് ഓൺലൈൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അച്ഛനും അമ്മയും ചേർന്നു വീട്ടിൽ നടത്തിയ വേശ്യാലയത്തിൽ റെയ്ഡ് ചെയ്താണ് പെൺകുട്ടി അടക്കം 13 പേരെ അറസ്റ്റ് ചെയ്ത്. ഇവരെ സെൻട്രൽ ജയിലിൽ അടയ്ക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഇവരെ സെൻട്രൽ ജയിലിൽ അടച്ചത്. നാനൂറോളം പുരുഷ തടവുപുള്ളികളെ പാർപ്പിച്ചിരിക്കുന്ന ജയിലിലേയ്ക്കു തന്നെയാണ് പെൺകുട്ടികൾ അടക്കമുള്ള 11 സ്ത്രീകളെ എത്തിച്ചത്. ജയിൽ അധികൃതരുടെ ഒത്താശയോടെ പെൺകുട്ടികളെ ഓരോരുത്തരെയായി തടവുപുള്ളികളുടെ അടുത്തേയ്ക്കു അയക്കുകയായിരുന്നു. ഇതിൽ 30 തടവുപുള്ളികളെ പാർപ്പിച്ചിരിക്കുന്ന ഹാളിലേയ്ക്കാണ് കൊല്ലപ്പെട്ട് പെൺകുട്ടിയെ അയച്ചത്. രാത്രി സെല്ലിൽ നിന്നു നിലവിളി കേട്ടെങ്കിലും ജയിൽ അധികൃതർ ഇവിടേയ്ക്കു തിരിഞ്ഞു നോക്കിയില്ലെന്നും പരാതിയുണ്ട്. വ്യാഴാഴ്ച രാവിലെ മാത്രമാണ് ജയിലർമാർ സെല്ലിലെത്തിയത്. അപ്പോൾ പെൺകുട്ടി ഗുരുതരാവസ്ഥയിൽ പൂർണ നഗ്നയായി രക്തം വാർന്നു കിടക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടി അരമണിക്കൂറിനകം മരിച്ചു.


