കൊച്ചി: മൂന്നര വയസുകാരി അങ്കണവാടിയില്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതിയില്‍ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. പ്രതിയെന്ന് സംശയിക്കുന്ന ഇരുപതുകാരനെ തെരയുന്നു. അങ്കണവാടി ടീച്ചറുടെ മകനാണിയാള്‍.കൊച്ചി നഗരസഭ പരിധിയിലെ അങ്കണവാടിയില്‍ നാല് ദിവസം മുമ്പാണ് സംഭവം. കുഞ്ഞിന് അസ്വസ്ഥതയുള്ളതായി കണ്ടപ്പോള്‍ മാതാപിതാക്കള്‍ക്ക് സംശയം തോന്നുകയായിരുന്നു.
കാര്യം തിരക്കിയപ്പോഴാണ് യുവാവ് രഹസ്യഭാഗത്ത് സ്പര്‍ശിച്ച വിവരം പറഞ്ഞത്. തുടര്‍ന്ന് പൊലീസിനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതി നല്‍കി.ടീച്ചറുടെ മകന്‍ അങ്കണവാടിയില്‍ ഇടയ്ക്കിടെ വരാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്ന് പരിശോധനയില്‍ വ്യക്തമായി.സി.ഡബ്ല്യു.സി ഉദ്യോഗസ്ഥരും കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് വിവരം ശേഖരിച്ചു.


