നിവിൻപോളിക്ക് എതിരായ പീഡന പരാതി; തെളിവുകൾ ഒന്നും കൈവശമില്ലെന്ന് പരാതിക്കാരി. ബലാത്സംഗക്കേസിൽ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല

കൊച്ചി: നടൻ നിവിൻ പോളിക്ക് എതിരായ പീഡന പരാതിയിൽ തന്റെ കൈവശം തെളിവുകൾ ഒന്നുമില്ലെന്ന് പരാതിക്കാരി. സംഭവ സമയത്ത് താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിവിൻ പോളിയുടെ കൈവശമാണെന്നും പരാതിക്കാരി. നിവിൻ പോളി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെളിയിക്കേണ്ടത് പരാതിക്കാരിയുടെ ബാധ്യത.

അതേസമയം ബലാത്സംഗക്കേസിൽ നടൻ നിവിൻ പോളിയുടെ അറസ്റ്റ് ഉടനില്ല. മറ്റു കേസുകളിലെ മുൻകൂർ ജാമ്യ അപേക്ഷയിൽ കോടതി വിധി വരുന്നവരെ അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. നേരത്തെ ഇര നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുത്തില്ലെന്നും അന്വേഷിക്കും. അതിനായി ഊന്നുകൽ സിഐയുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം നടൻ നിവിൻ പോളിക്കെതിരായ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും. ദുബായിൽ വെച്ച് മയക്കുമരുന്ന് നൽകി ബലാത്സംഗം ചെയ്ത ശേഷം നഗ്ന ദൃശ്യങ്ങൾ പകർത്തി എന്നാണ് യുവതിയുടെ പരാതി. ആരോപണം നിവിൻ പോളി നിഷേധിച്ചിരുന്നു.

യുവതിയുടെ പരാതിയിൽ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിവിൻ പോളി കേസിൽ ആറാം പ്രതിയാണ്. നിർമ്മാതാവ് എകെ സുനിൽ രണ്ടാം പ്രതി. കഴിഞ്ഞ നവംബറിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. കേസിൽ ഒന്നാം പ്രതി ശ്രേയ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ എന്നിവരാണ് മറ്റ് പ്രതികൾ. ഐപിസി 376 ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

തെളിവുകളെല്ലാം നിവിൻ പോളിയുടെ കയ്യിലാണുള്ളത്. യൂറോപ്പിലേക്ക് പോകാൻ ചാൻസുണ്ടെന്ന് പറഞ്ഞ് ശ്രേയ മൂന്ന് ലക്ഷം രൂപ വാങ്ങി. പിന്നീട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു. നവംബറിലാണ് സുനിൽ ഉപദ്രവിക്കുന്നത്. ദുബൈയിലെ ഫ്ളോറാക്രീക്ക് എന്ന ഹോട്ടലിൽ വെച്ചാണ് ഉപദ്രവിച്ചത്

വീട്ടുകാർ അറിയാതെയാണ് പോയത്. ആരോടും പറയാൻ പറ്റാത്ത സാഹചര്യമായിരുന്നു. മൂന്ന് ദിവസം ഫ്ളാറ്റിലെ റൂമിൽ അടച്ചിട്ട് പീഡിപ്പിച്ചു. ആദ്യ ദിവസം ബിനു, കുട്ടൻ, ബഷീർ എന്നിവർ ശ്രേയയ്ക്കൊപ്പം വന്ന് എകെ സുനിലുമായുള്ള പ്രശ്നം എന്താണെന്ന് ചോദിച്ചു. ഇവർ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു

ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് വീട്ടിലെത്തി സിസിടിവി ക്യാമറ വെച്ചു. ഭർത്താവിന്റെ ഫോൺ ഹാക്ക് ചെയ്ത് നിയന്ത്രിച്ചിരുന്നു. ഭർത്താവ് ഇടപെട്ട് ഡിസംബർ 17ന് നാട്ടിലെത്തി. ദുബൈയിലുള്ള കസിന്റെ സഹായത്തോടെ നാട്ടിലേക്ക് പോയത്. നാട്ടിലെത്തിയ ശേഷമാണ് ദുരനുഭവം ഉണ്ടായത് ഭർത്താവിനെ അറിയിച്ചത്. നിവിൻ പോളി പേഴ്സണലി മെസേജ് അയച്ചിട്ടില്ല.

അഞ്ച് മാസത്തിന് ശേഷമാണ് കേസ് കൊടുക്കാൻ തീരുമാനിച്ചത്. ഭർത്താവാണ് കേസ് കൊടുക്കാൻ ആത്മവിശ്വാസം നൽകിയത്. ഇതുവരെ ഞങ്ങൾക്കെതിരെ ഒരു കേസുമില്ല. ശ്രേയയാണ് സുനിലിനെ പരിചയപ്പെടുത്തിയത്. ശ്രേയ ഇപ്പോഴും ദുബൈയിലാണ്.

പിന്നീട് ശ്രേയയോട് സംസാരിച്ചിട്ടില്ല. ശ്രേയ നമ്പർ ബ്ലോക്ക് ചെയ്തു. പൊലീസ് സ്റ്റേഷനിൽ മൊഴി നൽകിയപ്പോൾ ശാരീരികമായി ഉപദ്രവിച്ചെന്ന് പറഞ്ഞിരുന്നു. പരാതി നൽകിയപ്പോൾ എഴുതി നൽകിയില്ല. പീഡിപ്പിക്കപ്പെട്ടെന്ന് സർക്കിളിനോട് മൊഴി നൽകിയിരുന്നു. അവർ അത് മൊഴിയിൽ ഉൾപ്പെടുത്തിയില്ല. നീതി കിട്ടും വരെ മുമ്പോട്ട് പോകും. പീഡനം നടന്ന ഫ്ളാറ്റിലെ സിസിടിവി ഫുട്ടേജിന് വേണ്ടി ശ്രമിച്ചിരുന്നു. ഫ്ളാറ്റിന്റെ ഉടമയുമായി ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. മറ്റാരുമായി ഈ വിഷയം സംസാരിച്ചിട്ടില്ല. കസിൻ ഫ്ളാറ്റിലെത്തുമ്പോഴേക്കും നിവിൻ പോളിയും സംഘവും അവരുടെ റൂമിലേക്ക് മാറിയിരുന്നു. ഭക്ഷണം പോലും തരാതെയായിരുന്നു മൂന്ന് ദിവസം ഉപദ്രവിച്ചത് .

Top