ചിരിയിൽ മയക്കി വനിതാ കവർ ഗേളായി നീത പിള്ള.പാപ്പൻ” നായിക നീത പിള്ളയുടെ മനം കവരും ഫോട്ടോ

ചിരിയിൽ മയക്കി വനിതാ കവർ ഗേളായി നീത പിള്ള.പാപ്പൻ” നായിക നീത പിള്ളയുടെ മനം കവരും ഫോട്ടോ.2018ൽ കാളിദാസ് ജയറാമിനൊപ്പം പൂമരത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. തുടക്കത്തിൽ തന്നെ മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളിലൂടെയും തന്റെ മികവ് മുഴുവനായി പ്രകടിപ്പിക്കാൻ താരത്തിന് കഴിഞ്ഞതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ സ്വന്തമാക്കാനും താരത്തിനായി.

കേരളത്തിലാണ് താരം ജനിച്ചത് എങ്കിലും യുണൈറ്റഡ് സ്റ്റേറ്റ്സിലെ ലഫായെറ്റിലുള്ള ലൂസിയാന യൂണിവേഴ്സിറ്റിയിൽ നിന്ന് ആണ് പെട്രോളിയം എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയത്. താരം പരിശീലനം സിദ്ധിച്ച ശാസ്ത്രീയ സംഗീതജ്ഞയും നർത്തകിയുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന്റെ മറ്റൊരു പ്രധാന സവിശേഷത. 2015 -ൽ ഹൂസ്റ്റണിൽ നടന്ന മിസ്-ബോളിവുഡ് സൗന്ദര്യ മത്സരത്തിന്റെ രണ്ടാം റണ്ണർഅപ്പ് കിരീടവും താരം നേടിയിട്ടുണ്ട്. 2018-ൽ കാളിദാസ് ജയറാമിനൊപ്പം പൂമരത്തിൽ താരം അഭിനയിച്ചു തുടങ്ങി. ആ വർഷത്തെ മികച്ച പുതുമുഖത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് താരം നേടിയിട്ടുണ്ട്.

Top