പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് സീരിയല്‍ നടനെതിരെ പോലീസ് കേസെടുത്തു. ടെലിവിഷന്‍ അവതാരകനും ഹിന്ദി സീരിയല്‍ നടനുമായ പാര്‍ത്ഥ സംതാനെതിരെയാണ് പോലീസ് കേസെടുത്തത്. ബെംഗൂര്‍ നഗര്‍ പോലീസ് പോക്‌സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ സെക്ഷന്‍ 354 വകുപ്പ് പ്രകാരം സ്ത്രീ പീഡനത്തിന് കേസ് പരാതിക്കാരിയായ ഇരുപതുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ വകുപ്പിലേക്ക് മാറ്റിയത്.


