യുവതിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു..വിവാഹം ഹോബിയാക്കിയ സൂരജിനെ പൊക്കി..തമിഴ്‌നാട്ടിൽ പോക്‌സോ കേസും

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച വിരുതൻ അറസ്റ്റിൽ.രണ്ടു വിവാഹം കഴിച്ച യുവാവ് പ്രണയം നടിച്ച് മൂന്നാമതൊരു യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച നെടുമങ്ങാട് മഞ്ച വെള്ളൂർക്കോണം സൂരജ് ഭവനിൽ സൂരജ് സുരേഷ് (28) ആണ് വലിയതുറ പൊലീസിന്റെ പിടിയിലായത്. നേരത്തെ രണ്ട് വിവാഹം കഴിച്ച യുവാവ് മൂന്നാമത്തെ യുവതിയുമായി പ്രണയത്തിലായിരുന്നു . എന്നാൽ വലിയ തുറ പൊലീസിനെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം കൂടി തമിഴ്‌നാട് പൊലീസിൽ നിന്ന് വലിയതുറ പൊലീസിന് ലഭിച്ചിരിക്കുന്നത് ഇയാൾക്ക് എതിരെ പോക്സോ കേസ് ഉണ്ട് എന്നതാണ് .

ഇയാൾക്കൊപ്പം ഇയാളുടെ സുഹൃത്ത് പത്തനംതിട്ട ഇലന്തോട് ഇടപെരിയാരം മേൽമുറിയിൽ തുണ്ടിയിൽ ശ്രീജിത്തിനേയും(28) പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സുരജിന്റെ പുതിയ പ്രണയത്തിന് എല്ലാവിധ സഹായങ്ങളും നൽകിയത് ശ്രീജിത്തായിരുന്നു. ഇയാൾക്കും യുവതിക്കുമായി കാർ, ഓട്ടോറിക്ഷ അടക്കമുള്ള വാഹനസൗകര്യമൊരുക്കി നൽകിയതിനാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. ശ്രീജിത്തിന്റെ വാഹനത്തിൽ കൊണ്ടുപോയാണ് സൂരജ് യുവതിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓട്ടോ ഡ്രൈവറായ സൂരജ് യുവതിയുമായി പരിചയത്തിലാകുകയും തുടർന്ന് വിവാഹവാഗ്ദാനം നൽകുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി യുവതിയിൽ നിന്നും രണ്ടരലക്ഷത്തോളം രൂപ സൂരജ് കൈവശപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. തുടർന്ന് ശ്രീജിത്തിന്റെ ഓട്ടോയിലും വാടകയ്ക്ക് എടുത്ത കാറിലും മറ്റുമായി നഗരത്തിലെ വിവിധയിടങ്ങളിലെത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ലൈംഗിക പീഡനത്തിനു ശേഷം യുവതിയുടെ പക്കലുണ്ടായിരുന്ന പണം കൈവശപ്പെടുത്തിയശേഷം വിവാഹത്തിൽനിന്ന് പിന്മാറുകയും ചെയ്തു.

ഇതോടെയാണ് യുവതി വലിയതുറ പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി മുഖ്യപ്രതി സൂരജിനേയും കൂട്ടാളിയേയും അറസ്റ്റു ചെയ്യുകയായിരുന്നു. ഈ സമയത്താണ് മറ്റൊരു നിർണ്ണായക വിവരം തമിഴ്‌നാട് പൊലീസിൽ നിന്നും ലഭിക്കുന്നത്. സൂരജിനെതിരേ തമിഴ്‌നാട്ടിൽ ഒരു പോക്‌സോ കേസ് നിലവിലുണ്ടെന്ന വിവരാണ് തമിഴ്‌നാട് പൊലീസ് അറിയിച്ചത്. നിലവിൽ ഇയാൾ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും വലിയതുറ പൊലീസ് പറഞ്ഞു.ശംഖുംമുഖം അസി. കമ്മിഷണർ ഡി.കെ. പൃഥ്വിരാജ്, വലിയതുറ എസ് എച്ച് ഒ ജി എസ് രതീഷ്, എസ് ഐമാരായ അജേഷ്, ഇൻസമാം, സി പി ഒമാരായ മനു, വരുൺ, ഷിബി എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Top