മരുന്ന് വാങ്ങാനെത്തിയ പതിമൂന്നുകാരിയെ ഡോക്ടര്‍ ക്ലിനിക്കില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു

ഉത്തര്‍പ്രദേശ്: മരുന്ന് വാങ്ങാനെത്തിയ പതിമൂന്ന്കാരിയെ ഡോക്ടര്‍ ക്ലിനിക്കില്‍ വെച്ച് പീഡിപ്പിച്ചു. മൂന്ന് ദിവസം മുറിയില്‍ പൂട്ടിയിട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറിലായിരുന്നു സംഭവം. മരുന്നു വാങ്ങുന്നതിനായി ക്ലിനിക്കിലെത്തിയ പെണ്‍കുട്ടിയെ ഡോക്ടര്‍ തടവിലാക്കിയെന്നും തുടര്‍ച്ചയായി മൂന്നു ദിവസം പീഡിപ്പിച്ചുവെന്നും കുട്ടിയുടെ പിതാവ് പറയുന്നു. മയക്കു മരുന്ന് നല്‍കിയ ശേഷമായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നുണ്ട്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം രക്ഷപ്പെട്ട പെണ്‍കുട്ടി പിതാവിന്റെയടുത്തെത്തുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്നുള്ള തെരച്ചിലിലായിരുന്നു പിതാവും അയല്‍ വാസികളും. പരാതിയുടെ അടിസ്ഥാനത്തില്‍ സോനു വെര്‍മ എന്ന ഡോക്ടറാണ് അറസ്റ്റിലായത്. ക്ലിനിക്കും പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

Top