ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: രാജ്യത്ത് ബലാല്‍സംഗങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് സുപ്രീംകോടതി. ഇവിടെ ഓരോ മണിക്കൂറിലും ഒരു പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെടുന്നതായി ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഇന്ത്യയില്‍ ഒരു ദിവസം നാല് സ്ത്രീകള്‍ ബലാല്‍സംഗത്തിന് ഇരയാകുന്നു. ഇത്തരത്തില്‍ ഒരു വര്‍ഷം മുപ്പത്തിയെട്ടായിരം ബലാല്‍സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും കോടതി പറഞ്ഞു.
ഈ സ്ഥിതി ആശങ്കാജനകമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ ആരെങ്കിലും നടപടിയെടുക്കണം. എല്ലായിടത്തും ബലാല്‍സംഗങ്ങള്‍ എന്തുകൊണ്ടാണെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും കോടതി ചോദിച്ചു. ബീഹാറിലെ മുസാഫിര്‍പൂരില്‍ ബാലികാനിലയത്തില്‍ നടന്ന പീഡനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയുള്ള കോടതിയുടെ നിരീക്ഷണങ്ങള്‍.
അതേസമയം, ക്രൈസ്തവ സഭകളിലെ ബലാത്സംഗ പരാതികള്‍ ആവര്‍ത്തിക്കുന്നതില്‍ സുപ്രീംകോടതി ആശങ്ക അറിയിച്ചിരുന്നു. വൈദികര്‍ ഉള്‍പ്പെട്ട കേസ് ഞെട്ടലുണ്ടാക്കിയെന്നും പള്ളികളുമായി ബന്ധപ്പെട്ട കേസുകള്‍ ആശങ്കാജനകമെന്നും ജസ്റ്റിസ് എ.കെ സിക്രി പറഞ്ഞിരുന്നു.