കഞ്ചാവിനും മദ്യത്തിനും അടിമയായി അമ്മയെ പീഡിപ്പിച്ച മകനെ അറസ്റ്റ് ചെയ്തു

കഞ്ചാവിനും മദ്യത്തിനും അടിമയായപ്പോള്‍ ചുറ്റുമുള്ളവരെ തിരിച്ചറിഞ്ഞില്ല. ലഹരിയില്‍ മതിമറന്ന മകന്‍ അമ്മയെ പീഡനത്തിന് ഇരയാക്കി. ഒരു മാസം മുന്‍പു മകന്‍റെ പീഡനത്തിനിരയായ അമ്മ മാനസികാഘാതത്തില്‍ കഴിയവെ കഴിഞ്ഞ ദിവസം വീണ്ടും പീഡന ശ്രമമുണ്ടായി. ഇതു മുത്തശി കണ്ടതിനെ തുടര്‍ന്നു യുവാവ് ഓടി രക്ഷപ്പെട്ടു.

അമ്മ നേരിട്ടു പോലീസ് സ്റ്റേഷനിലെത്തി നല്‍കിയ പരാതിയില്‍ കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. വിതുര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന യുവാവാണ് പീഡനത്തിനു അറസ്റ്റിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top