മകളെ പീഡിപ്പിച്ചയാളെ പൊലീസ് നോക്കി നില്‍ക്കെ തലങ്ങും വിലങ്ങും അടിച്ച് അമ്മ

ഭോപ്പാല്‍: തന്റെ മകളെ ബലാത്സംഗം ചെയ്തയാളെ പൊലീസുകാരുടെ മുന്‍പിലിട്ട് അടിച്ച് പെണ്‍കുട്ടിയുടെ അമ്മ. പൊലീസ് കസ്റ്റഡിയിലിരിക്കെ ആയിരുന്നു അമ്മയുടെ വക അടി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പൊലീസ് കാര്യാലയത്തിന് മുമ്പില്‍ പ്രതി പൊലീസിനൊപ്പം നില്‍ക്കുമ്പോഴാണ് പെണ്‍കുട്ടിയുടെ അമ്മയായ സ്ത്രീ ഇയാളെ കാണുന്നത്. പെട്ടെന്ന് തന്നെ ഇവര്‍ ഇയാളെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സ്ത്രീ പ്രതിയായ യുവാവിനെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. പര്‍ദ അണിഞ്ഞു വന്ന സ്ത്രീ പ്രതിയുടെ മുഖത്തും അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസ് സ്റ്റേഷന്റെ മുന്നില്‍ പൊലീസുകാര്‍ ഉള്‍പ്പെടയുള്ളവര്‍ നോക്കി നില്‍ക്കെയാണ് സംഭവം. ഇയാള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം. സംഭവം കണ്ട് പുറകെ വന്നയാളോട് മാറിനില്‍ക്കുവാനും പൊലീസ് നിര്‍ദ്ദേശിക്കുന്നുണ്ട്. വഴിയാത്രക്കാരനാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

https://youtu.be/C1cGckgXp7E

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top