പോണ്‍ വെബ്‌സൈറ്റില്‍ കത്വ പെണ്‍കുട്ടിയുടെ പേര് ട്രെന്‍ഡിംഗ്; ഇന്ത്യൻ ബാല പീഡകരുടെ ക്രൂരമുഖം മാറുന്നില്ല

ന്യൂഡല്‍ഹി: കത്വവയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആസിഫയുടെ വീഡിയോ കാണാൻ ആളുകൾ പോൺ സൈറ്റിൽ സെർച്ച് ചെയ്യുന്നു.അതിനാൽ പെണ്‍കുട്ടിയുടെ പേര് പോണ്‍ വെബ്‌സൈറ്റിലെ ട്രെന്‍ഡിംഗ് ലിസ്റ്റിലായിരിക്കുകയാണ്.പ്രമുഖ പോണ്‍ വെബ്‌സൈറ്റായ എക്‌സ് വീഡിയോസിന്റെ ഇന്ത്യന്‍ പതിപ്പിലാണ് കത്വ പെണ്‍കുട്ടിയുടെ പേര് ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. രാജ്യമെമ്പാടും രാജ്യത്തിന് പുറത്തും പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ബലാത്സംഗ വീഡിയോക്കായി തിരഞ്ഞ് ചിലര്‍ മനോവൈകൃതം പ്രകടിപ്പിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ വീഡിയോക്കായി സേര്‍ച്ച്‌ ചെയ്തതാണ് പേര് ട്രെന്‍ഡിംഗ് ആകാന്‍ കാരണം. ഇന്നലെ രാത്രി ഒന്നാം സ്ഥാനത്തായിരുന്ന പേര് ഇന്ന് രാവിലെ രണ്ടാം സ്ഥാനത്തേക്ക് വന്നുവെങ്കിലും ഉച്ചയോടെ വീണ്ടും ഒന്നാമതായി. ബലാത്സംഗ വീഡിയോകള്‍ എക്‌സ് വീഡിയോസില്‍ ലഭ്യമാണ്. ധാരാളം കാഴ്ചക്കാരുമുണ്ട് ഇത്തരം വീഡിയോകള്‍ക്ക്.അസമില്‍ 20 രൂപയ്ക്ക് ബലാത്സംഗ വീഡിയോകള്‍ വിറ്റ സംഘത്തെ ഏതാനും മാസങ്ങള്‍ക്ക് മുമ്ബ് അറസ്റ്റ് ചെയ്തിരുന്നു.

Latest
Widgets Magazine