പട്ന: ബിഹാറിലെ എലികളും മദ്യപാനികളെന്ന് ബിഹാര്‍ പോലീസ്. പിടിച്ചെടുത്ത് വിവിധ സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന 9 ലക്ഷം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചുതീര്ത്തതായിട്ടാണ് ബീഹാര്‍ പോലീസിന്റെ അവകാശവാദം.സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയ ബീഹാറില്‍ പിടിച്ചെടുത്ത സ്റ്റേഷനുകളില്‍ സൂക്ഷിച്ച മദ്യം അപ്രത്യക്ഷമായതായി റിപ്പോര്‍ട്ട്. വിവിധ സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്ത ഒമ്പത് ലക്ഷം ലിറ്റര്‍ വ്യാജ മദ്യമാണ് അപ്രത്യക്ഷമായത്. പോലീസ് സ്റ്റേഷനില്‍ നിന്ന് മദ്യം അപ്രതീക്ഷിതമായതോടെ പോലീസുകാര്‍ അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ സത്യാവസ്ഥ പിടികിട്ടിയത്.
ഒമ്പത് ലക്ഷം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ച് തീര്‍ത്തതായി പോലീസ് പറഞ്ഞു.മദ്യനിരോധനം നിലനില്‍ക്കുന്ന ബീഹാറില്‍ നിയമവിരുദ്ധമായി സൂക്ഷിച്ചവരില്‍ നിന്ന് പിടികൂടി പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന മദ്യമാണ് അപ്രത്യക്ഷമായത്. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഇത്തരമൊരു വിചിത്രമായ വിശദീകരണം നല്‍കിയത്.പോലീസ് സ്റ്റേഷനുകളില്‍ മദ്യം സൂക്ഷിച്ചിരുന്ന സ്ഥലങ്ങളില്‍നിന്ന് വന്‍ തോതില്‍ മദ്യം അപ്രത്യക്ഷമായതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് വിവരം പുറത്താകുന്നതും പോലീസിന് വിശദീകരണം നല്‍കേണ്ടിവന്നതും. കുറേ മദ്യക്കുപ്പികള്‍ നശിച്ചുപോയതായും ബാക്കിയുള്ളവ സൂക്ഷിച്ചിരുന്ന സ്ഥലത്ത് എലികളുണ്ടെന്നും അവ വന്‍തോതില്‍ മദ്യം കുടിച്ചുതീര്ത്തെന്നും പോലീസ് അധികൃതര്‍ പറയുന്നു.