ന്യൂഡല്‍ഹി: ബാങ്കുകള്‍ എടിഎമ്മുകളോട് കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ റിസര്‍വ് ബാങ്ക്. എടിഎമ്മുകളുടെ ഫീസടക്കമുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന റിസര്‍വ് ബാങ്കിന്റെ കമ്മിറ്റിയാണ് ബാങ്കുള്‍ക്കെതിരെ നിലപാട് എടുത്തിരിക്കുന്നത്.
ക്യാഷ് തീരുന്ന എടിഎമ്മുകളില്‍ നിന്നും വിവരം ബാങ്കില്‍ അറിയിക്കുന്നതരത്തില്‍ സെന്‍സറുകള്‍ ഘടിപപിക്കുന്നതടക്കമുള്ള പരിഷ്‌ക്കരണ നിര്‍ദ്ദേശങ്ങള്‍ കമ്മിറ്റി മുന്നോട്ട് വച്ചുവെന്നാണ് റിപ്പോര്‍ട്ട്. എടിഎമ്മില്‍ കാലിയാണെങ്കില്‍ മൂന്നുമണിക്കൂറിനകം പണം നിറക്കണമെന്നാണ് നിര്‍ദേശം. റിസര്‍വ് ബാങ്ക് ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡിഎന്‍എ റിപ്പോര്‍ട്ടു ചെയ്തു.
ബാങ്കിന് എടിഎം ഉണ്ടായിട്ടും ഗ്രാമീണ മേഖലയിലും ചെറു പട്ടണങ്ങളിലും എടിഎമ്മില്‍ പണമില്ലാതെ ബാങ്കുകളുടെ ശാഖയെ ആശ്രയിക്കേണ്ട സാഹചര്യം നിരന്തരം ഉണ്ടാകുന്നതിനാലാണ് ഈ തീരുമാനം. എടിഎമ്മില്‍ പണമില്ലെങ്കില്‍ ബാങ്കിനെ അറിയിക്കാന്‍ സെന്‍സറുകള്‍ മെഷീനില്‍ ഘടിപ്പിച്ചിട്ടുണ്ട്. പലപ്പോഴും ബാങ്കുകളുടെ അലസമായ നിലപാടാണ് എടിഎം ഒഴിഞ്ഞുകെടുക്കാന്‍ കാരണം.
അതുകൊണ്ടുതന്നെ ബാങ്കിലെത്തി ഇടപാട് നടത്താന്‍ അക്കൗണ്ട് ഉടമ നിര്‍ബന്ധിതനാകുന്നു. ഇതിന് സര്‍വീസ് ചാര്‍ജും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്. ഇതനാല്‍ എടിഎമ്മില്‍നിന്ന് ഉപഭോക്താവിന് പണം ലഭിച്ചില്ലെങ്കില്‍ ബാങ്ക് പിഴ നല്‍കേണ്ടിവരും.