ചാര്‍ജ്ജ് കൊള്ളയ്ക്ക് തയ്യാറെടുത്ത് എസ്ബിഐ; അക്കൗണ്ട് പിന്‍വലിക്കാന്‍ സോഷ്യമീഡിയയില്‍ ആഹ്വാനം; ബാങ്കിനെ ദൈവം രക്ഷിക്കട്ടെ എന്ന് പ്രാര്‍ത്ഥനയും

കണ്ണൂര്‍: സര്‍വ്വീസുകള്‍ക്ക് ചാര്‍ജ്ജ് ഈടാക്കി ജനങ്ങലെ വലച്ച എസ്ബിഐ വന്‍ കൊള്ളയ്ക്ക് തയ്യാറെടുക്കുന്നു. ഇനി മുതല്‍ സൗജന്യം എടിഎം ഇടപാടുകള്‍ ഇല്ലെന്ന് എസ്ബിഐ അറിയിച്ചു. ഒരു എടിഎം ഇടപാടിന് 25 രൂപയാണ് സര്‍വീസ് ചാര്‍ജ്. പുതിയ നിരക്ക് ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വരും. നിലവില്‍ ഒരു മാസം അഞ്ചു തവണ എടിഎം സേവനങ്ങള്‍ സൗജന്യമായിരുന്നു ഇതാണ് ഇല്ലാതാക്കുന്നത്. മുഷിഞ്ഞ നോട്ടുകള്‍ മാറുന്നതിനും സര്‍വീസ് ചാര്‍ജ് ഈടാക്കാനും എസ്ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

ഇരുപത് മുഷിഞ്ഞ നോട്ടുകള്‍ അല്ലെങ്കില്‍ അയ്യായിരം രൂപവരെ മാത്രമേ ഇനി സൗജന്യമായി മാറാന്‍ സാധിക്കൂ. ഇതിനു മുകളില്‍ നോട്ടുകള്‍ മാറുകയാണെങ്കില്‍ ഒരു നോട്ടിന് രണ്ടുരൂപ വച്ച് അല്ലെങ്കില്‍ ആയിരം രൂപയ്ക്ക് അഞ്ചുരൂപ വച്ച് ഈടാക്കാനാണ് നിര്‍ദേശം. ബിസിനസ് കറസ്‌പോണ്ടന്റുമാര്‍ തമ്മിലുള്ള പണം കൈമാറുന്നതിനും പിന്‍വലിക്കുന്നതിനും സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പണത്തിന്റെ മൂല്യമനുസരിച്ചാണ് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ നിര്‍ദേശിക്കുന്നത്.

എന്നാല്‍ വിവാദ തീരുമാനത്തിനെതിരെ പരക്കെ രോഷം പുകയുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ആള്‍ക്കാര്‍ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തുന്നത്. അക്കൗണ്ടുകള്‍ പിന്‍വലിക്കാനുള്ള ആഹ്വാനവും മുഴങ്ങുന്നുണ്ട്. പലരും അക്കൗണ്ടുകള്‍ പിന്‍വലിച്ച് ‘എസ്ബിഐയെ ദൈവം രക്ഷിക്കട്ടെ’ എന്ന് അറിയിക്കുന്നുമുണ്ട്.

Top