സിദ്ധിഖ്-ലാല്‍ കൂട്ടുക്കെട്ട് മലയാള ചലച്ചിത്ര ലോകത്ത് എന്നും ഒരു ചര്‍ച്ചാ വിഷയമായിരുന്നു. സിദ്ധിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ നിന്നുയരുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ വിജയച്ചിത്രങ്ങളുമായിരുന്നു. എന്നാല്‍, ഇടയ്‌ക്കെവിടെയോ ആ ബന്ധം ഉടഞ്ഞു പോയി. കുറേ വര്‍ഷങ്ങള്‍ക്കുശേഷം ഇരുവരും ഒന്നിച്ചിരിക്കുകയാണ്. കിംഗ് ലയര്‍ എന്ന ദിലീപ് ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിച്ചത്.
എന്തിനായിരുന്നു സിദ്ധിഖും ലാലും വേര്‍പിരിഞ്ഞത്? ഈ ചോദ്യം എല്ലാവര്‍ക്കും ചോദിക്കാനുണ്ട്. എന്തിന് പിരിഞ്ഞു എന്നതിന്റെ കാരണം കൊണ്ട് ഇനി ആര്‍ക്കും പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചേക്കുമോയെന്ന ഭീതിയുണ്ടെന്നും ഇപ്പോള്‍ ആ കാരണം നിലനില്‍ക്കുന്നില്ലെന്നും സിദ്ധിഖ് ലാല്‍ പറഞ്ഞു.
ഒരു തരത്തിലും ഞങ്ങള്‍ തമ്മില്‍ മത്സരിച്ചിട്ടില്ലെന്നാണ് സിദ്ധിഖ് ലാല്‍ പറയുന്നത്. എന്നാല്‍ തങ്ങളുടെ സിനിമ ഒന്നാമതായി എത്തണമെന്ന ആഗ്രഹമുണ്ടെന്ന് ലാല്‍ വിശദമാക്കി. കമ്യൂണിക്കേഷന്‍ ഗ്യാപ്പുകള്‍ ഉണ്ടായത് മനപൂര്‍വ്വം ആയിരുന്നില്ലെന്ന് ഇരുവരു പ്രതികരിച്ചു.
ഒരു തരത്തില്‍ സൗഹൃദക്കൂട്ടായ്മയില്‍ നിന്ന് ചിത്രം ചെയ്യുന്ന രീതികള്‍ തുടക്കം നല്‍കിയത് തങ്ങളാണെന്നും ഇരുവരും പറയുന്നു. സമാന ചിന്താഗതികള്‍ ആണ് ഇരുവരെയും അടുപ്പിച്ചതെന്നും അവര്‍ വിശദമാക്കി.