കൊച്ചി: ശബരിമലയില്‍ വിശ്വാസികളുടെ പ്രതിഷേധത്തെ വകവയ്ക്കാതെ കയറാന്‍ ശ്രമിച്ച രഹ്ന ഫാത്തിമയുടെ സിപിഎമ്മുകാരിയാണെന്ന് ബിജെപിയും കോണ്‍ഗ്രസും അതല്ല സംഘപരിവാറിന്റെ വളര്‍ത്തുപുത്രിയാണെന്ന് സിപിഎമ്മും പരസ്പരം ആരോപിച്ചിരുന്നു. സിപിഎമ്മിന്റെ സൈബര്‍ വിംഗ് രഹ്ന ആര്‍എസ്എസുകാരിയാണെന്ന രീതിയില്‍ വലിയതോതില്‍ പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന ചിത്രങ്ങളും രഹ്നയുടെ ശബ്ദരേഖയും സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണെന്ന് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്യുന്നു .
രഹ്നയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നതാണ് സിപിഎമ്മിന് തിരിച്ചടിയായത്. രഹ്ന ഫാത്തിമ എന്റെ ചങ്ക് സഹോദരന്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത ചിത്രങ്ങളാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. കോണ്‍ഗ്രസും ചിത്രങ്ങള്‍ ഏറ്റുപിടിച്ചതോടെ സിപിഎം പ്രതിരോധത്തിലായി.
അതേസമയം തന്നോട് ശത്രുത മൂലമാണ് രശ്മി നായര്‍ തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്ന് രഹ്ന പറയുന്നു. തനിക്ക് ബിജെപിയുമായി ഒരു വിധത്തിലും ബന്ധമില്ല. സ്‌ക്കൂള്‍ തലം മുതലും, ഇപ്പോള്‍ ജോലിയുമായി ബന്ധപ്പെട്ടും തനിക്ക് ഇടതുപക്ഷ മനോഭാവമാണുള്ളത്. കെ സുരേന്ദ്രനുമായും തനിക്ക് ബന്ധമില്ല. താന്‍ ശബരിമലയില്‍ പ്രവേശിച്ചതിനെതിരെ പ്രതികരിച്ചപ്പോഴാണ് അദ്ദേഹത്തെ കാണുന്നത് തന്നെ. രശ്മി നായര്‍ തന്നോട് പക വീട്ടാനാണ് കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നതായി ആരോപിക്കുന്നത്. പെണ്‍വാണിഭ കേസില്‍ രശ്മി അറസ്റ്റിലായപ്പോള്‍ താന്‍ അവര്‍ക്കെതിരേ നിലപാടെടുത്തിരുന്നു- രഹ്ന പറയുന്നു.അതേ സമയം ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചുള്ള പ്രതിഷേധങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സ്വാമി സന്ദീപാനന്ദ ഗിരി. ശബരിമല അയ്യപ്പനെ സമരക്കാർ ഒന്നിനും കൊള്ളാത്ത ആളാക്കി മാറ്റി എന്ന് സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടു. ബ്രഹ്മചര്യ സങ്കൽപത്തെഅപമാനിക്കുകയാണ് സമരക്കാര്‍ ചെയ്യുന്നത്.
മതഭ്രാന്തന്മാരെ നിലക്ക് നിർത്തിയ സ്ഥലം എന്ന് ശബരിമല ഭാവിയിൽ അറിയപ്പെടുമെന്നും മഹിളാ അസോസിയേഷൻ വേദിയിൽ സന്ദീപാനന്ദ ഗിരി അഭിപ്രായപ്പെട്ടു.